സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

മികച്ച നേട്ടം കൈവരിച്ച് രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ് തിങ്കളാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 52 ആഴ്ചയിലെ ഉയരമായ 85.50 രൂപയിലെത്തിയ ഓഹരി 10 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2020 ലെ പെന്നി സ്റ്റോക്കുകളിലൊന്നാണ് ഓട്ടോലൈന്‍ ഇന്‍ഡ്‌സട്രീസ്.

കോവിഡ് കാലമായ മാര്‍ച്ച് 2020 ല്‍ 9.70 രൂപയായിരുന്നു വില. പിന്നീട് 780 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ ഉയര്‍ച്ച നേടി നിലവിലെ വിലയിലെത്തി. കഴിഞ്ഞ 5 സെഷനുകളില്‍ 16 ശതമാനവും ഒരു മാസത്തില്‍ 40 ശതമാനവും 2022 ല്‍ 45 ശതമാനവും നേട്ടം കൈവരിച്ചു.

ജൂണിലവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് 17,51,233 എണ്ണം അഥവാ 4.50 ശതമാനം ഓഹരികളാണ് കമ്പനിയില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും പത്‌നി രേഖ ജുന്‍ജുന്‍വാലയ്ക്കുമുള്ളത്. 333 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി വാഹന അനുബന്ധ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.

X
Top