ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

രാജനന്ദിനി മെറ്റൽസിന്റെ ഏകികൃത അറ്റാദായത്തിൽ 127.22% വർധന

ഡൽഹി: 2022 ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ രാജനന്ദിനി മെറ്റലിന്റെ അറ്റാദായം 127.22 ശതമാനം ഉയർന്ന് 3.59 കോടി രൂപയായി വർധിച്ചു. 2021 ജൂൺ പാദത്തിൽ ഇത് 1.58 കോടി രൂപയായിരുന്നു. അതേപോലെ 2022 ജൂണിൽ അവസാനിച്ച പാദത്തിലെ കമ്പനിയുടെ മൊത്തം വിൽപ്പന 2021 ജൂണിൽ അവസാനിച്ച പാദത്തിലെ 182.30 കോടി രൂപയിൽ നിന്ന് 43.09 ശതമാനം ഉയർന്ന് 260.86 കോടി രൂപയായി. വ്യാഴാഴ്ച എൻഎസ്ഇയിൽ രാജനന്ദിനി മെറ്റൽസിന്റെ ഓഹരികൾ 2.47 ശതമാനത്തിന്റെ നേട്ടത്തിൽ 450.30 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

സ്റ്റീൽ, ഇരുമ്പ്, ഇരുമ്പ് അലോയ്, കാസ്റ്റിംഗ്, വിവിധതരം രാസവസ്തുക്കൾ, ഫർണസ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം, വ്യാപാരം, മറ്റ് ഇടപാടുകൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് രാജനന്ദിനി മെറ്റൽ ലിമിറ്റഡ്. 

X
Top