തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ഇന്ത്യയിലെ സ്മാർട്ഫോൺ ഉല്പാദനത്തിൽ പ്രതിസന്ധി: കേന്ദ്ര ധനമന്ത്രിയെ ആശങ്കയറിയിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: സ്മാര്ഫോികണ് നിര്മാണ രംഗത്ത് ചൈനയെ പിന്നിലാക്കി മുന്നേറാനുള്ള ശ്രമങ്ങള്ക്ക് രാജ്യം വെല്ലുവിളി നേരിടുന്നതായി റിപ്പോര്ട്ട്.

ഉയര്ന്ന ഇറക്കുമതി ചുങ്കത്തെ തുടര്ന്ന് രാജ്യത്ത് ഉല്പാദന ചെലവ് കൂടുതലാണെന്നും കമ്പനികള് ഇന്ത്യയെ അവഗണിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര് ധനകാര്യമന്ത്രി നിര്മല സീതാരാമന് കത്തയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ടില് പറയുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉല്പാദനം നടക്കുന്ന മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള് ഇന്ത്യയിലെ നിര്മാണ ചെലവ് കൂടുതലാണ്.

രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്ന്ന് വിതരണശൃംഖല ചൈനക്ക് പുറത്തേക്ക് മാറാന് നിര്ബന്ധിതരായിരിക്കുകയാണ്. നമ്മള് ഇപ്പോള് എന്തെങ്കിലും ചെയ്യണം, അല്ലെങ്കില് അവര് വിയറ്റ്നാമിലേക്കോ മെക്സിക്കോയിലേക്കോ തായ്ലാന്ഡിലേക്കോ പോയേക്കാം തുടങ്ങിയ കാര്യങ്ങള് രാജീവ് ചന്ദ്രശേഖര് കത്തില് പറഞ്ഞതായി റിപ്പോര്ട്ടില് പറയുന്നു.

ഇന്ത്യന് നിര്മിത ഫോണുകളില് പ്രാദേശികമായി നിര്മിച്ച ഘടകഭാഗങ്ങള് ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട വലിയ ഘടകങ്ങള് ചൈനയില്നിന്നും മറ്റിടങ്ങളില്നിന്നും ഇറക്കുമതി ചെയ്യുകയാണ്.

പ്രാദേശിക നിര്മാതാക്കളെ പിന്തുണക്കുന്നതിനായി ഏര്പ്പെടുത്തിയ ഇറക്കുമതി ചുങ്കത്തിന് വിധേയമാണ് ഈ ഘടകങ്ങള്. ഇത് ആകെ നിര്മാണ ചെലവ് ഉയര്ത്തുന്നു.

നികുതി കുറച്ചതിലൂടെ ചൈനയും വിയറ്റ്നാമും എങ്ങനെയാണ് കയറ്റുമതി വര്ധിപ്പിച്ചതെന്ന് രാജീവ് ചന്ദ്രശേഖര് കത്തില് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സ്മാര്ഫോധിണ് ഉല്പാദനത്തിന്റെ 25 ശതമാനം മാത്രമാണ് കയറ്റുമതി ചെയ്തത്. ചൈനയില് ഇത് 65 ശതമാനമാണ്, വിയറ്റ്നാമില് 95 ശതമാനവും.

വിയറ്റ്നാമും ചൈനയും തങ്ങളുടെ വ്യാപാര പങ്കാളികളില് നിന്നോ സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യങ്ങളില് നിന്നോ ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്ക്ക് 10 ശതമാനത്തില് കൂടുതല് താരിഫ് ഈടാക്കാറില്ലെന്ന് മന്ത്രി ചൂട്ടിക്കാട്ടിയതായി റിപ്പോര്ട്ടില് പറയുന്നു.

ഇന്ത്യ അത് ചെയ്യുന്നില്ലെന്നും ഘടകങ്ങള്ക്ക് ഉയര്ന്ന താരിഫ് ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

വര്ഷം 10000 കോടിയിലധികം ഡോളറിന്റെ മൊബൈല് ഫോണ് ഉല്പാദന ശേഷി കൈവരിക്കാനും 50 ശതമാനം കയറ്റുമതിയുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അതിന് ഇറക്കുമതി ചുങ്കം വലിയൊരു തടസമാണെന്നും ഈ മത്സരത്തില് മുന്നേറണമെങ്കില് ചൈനയ്ക്കും വിയറ്റ്നാമിനും തുല്യമായ താരിഫ് ഏര്പ്പെടുത്തണമെന്ന നിര്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

X
Top