ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

പുതിയ അനുബന്ധ സ്ഥാപനം രൂപീകരിച്ച് രാജേഷ് എക്‌സ്‌പോർട്ട്സ്

മുംബൈ: എനർജി സ്റ്റോറേജ് സൊല്യൂഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് അഡ്വാൻസ്‌ഡ് ടെക്‌നോളജി സൊല്യൂഷൻ വിഭാഗത്തിലേക്ക് കടക്കുന്നതായി പ്രഖ്യാപിച്ച് ഗോൾഡ് ബ്രാൻഡായ “വൽകാമ്പി”യുടെ ഉടമസ്ഥതരായ രാജേഷ് എക്‌സ്‌പോർട്ട്സ് ലിമിറ്റഡ് (REL).

അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ 18,100 കോടിയുടെ പിഎൽഐ സ്കീമിനായി വിജയിച്ച മൂന്ന് പങ്കാളികളിൽ ഒരാളായി കമ്പനി മാറിയിരുന്നു.

പിഎൽഐ സ്കീമിന്റെ ആവശ്യകത അനുസരിച്ച്, എസിസി എനർജി സ്റ്റോറേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു 100% അനുബന്ധ സ്ഥാപനം രൂപീകരിച്ചതായും. പുതിയ സ്ഥാപനം അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്നും രാജേഷ് എക്‌സ്‌പോർട്ട് പ്രസ്താവനയിൽ പറഞ്ഞു.

എനർജി സ്റ്റോറേജ് വിഭാഗത്തിലെ ഒരു മുൻനിര ആഗോള കമ്പനിയായി ഉയർന്നുവരാനാണ് രാജേഷ് എക്‌സ്‌പോർട്ട്സിന്റെ പദ്ധതി. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 0.39 ശതമാനം ഇടിഞ്ഞ് 732.75 രൂപയിലെത്തി.

X
Top