ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

റെയില്‍വേ സേവനങ്ങൾക്കെല്ലാം കൂടി ‘സൂപ്പര്‍ ആപ്പ്’ തയ്യാറാകുന്നുവെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ഒരു ‘സൂപ്പർ ആപ്പ്’ തയ്യാറാക്കിവരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാൻ മന്ത്രി തയ്യാറായില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യല്‍, പിഎൻആർ സ്റ്റാറ്റസ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ അറിയല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

‘ഒരു ട്രെയിൻ യാത്രികനെന്ന നിലയില്‍, ഒരാള്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും സൂപ്പർ ആപ്പില്‍ ലഭ്യമാകും’, അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഐആർസിടിസി തയ്യാറാക്കിവരുന്ന പുതിയ ആപ്പില്‍ രണ്ട് ഭാഗങ്ങളുണ്ടെന്നാണ് വിരം. ഒന്ന് യാത്രക്കാർക്കുള്ളതും മറ്റൊന്ന് ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടതുമാണ്.

യാത്രക്കാർക്കായി ടൂർ പാക്കേജുകള്‍, ക്യാബുകള്‍, ഫ്ളൈറ്റ്, ഹോട്ടല്‍ ബുക്കിങ്, ഭക്ഷണം ഓർഡർ ചെയ്യല്‍ തുടങ്ങിയ സേവനങ്ങളും ആപ്പിലുണ്ടാകും. ചരക്ക് ഉപഭോക്താക്കള്‍ക്ക് പാഴ്സല്‍ ബുക്കിങ്ങിനും ചരക്കുകളുടെ നീക്കങ്ങള്‍ സംബന്ധിച്ച ട്രാക്കിങിനും രേഖകളുടെ കൈമാറ്റങ്ങള്‍ക്കും പേയ്മെന്റിനുമടക്കം ആപ്പ് ഉപയോഗിക്കാൻ കഴിയും.

നിലവില്‍ റെയില്‍വേയുടെ പല സേവനങ്ങളും പല ആപ്പുകളിലൂടെയാണ് ലഭ്യമാകുന്നത്.
സ്വിറ്റ്സർലൻഡിന്റെ മുഴുവൻ റെയില്‍ ശൃംഖലയുമായി താരതമ്യപ്പെടുത്താവുന്ന ദൂരത്തില്‍ കഴിഞ്ഞ വർഷം ഇന്ത്യയില്‍ 5,300 കിലോമീറ്ററിലധികം റെയില്‍വേ ട്രാക്ക് സ്ഥാപിച്ചതായും റെയില്‍വേ മന്ത്രി കൂട്ടിച്ചേർത്തു.

പത്തുവർഷം മുമ്ബ് പ്രതിവർഷം 171 റെയില്‍ അപകടങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴത് 40 ആയി ചുരുങ്ങിയെന്നും അത് ഇനിയും കുറയ്ക്കുന്നതിന് ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

X
Top