എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

മികച്ച നേട്ടവുമായി രാധാകൃഷ്ണന്‍ ദമാനി പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: ബുധനാഴ്ച, ഇന്‍ഡ്രാ ഡേ ഉയരമായ 9280 രൂപ രേഖപ്പെടുത്തിയിരിക്കയാണ് രാധാകൃഷ്ണന്‍ ദമാനി പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ്. ജൂണ്‍ 2020 മുതല്‍ അപ്‌ട്രെന്‍ഡിലായ ഓഹരി അന്നുതൊട്ട് 400 ശതമാനത്തിന്റെ നേട്ടം നിക്ഷേപകന് സമ്മാനിച്ചു.1900 രൂപയില്‍ നിന്നായിരുന്നു ഉയര്‍ച്ച.

കഴിഞ്ഞ ആറ് മാസത്തില്‍ 65 ശതമാനവും ഒരു വര്‍ഷത്തില്‍ 45 ശതമാനവും ഉയര്‍ന്ന ഓഹരിയാണിത്. ജൂണിലവസാനിച്ച പാദത്തിലെ കണക്കുപ്രകാരം പ്രമുഖ നിക്ഷേപകനായ രാധാകൃഷ്ണന്‍ ദമാനി ബ്ലൂഡാര്‍ട്ടിന്റെ 3,31,770 ഓഹരികള്‍ കൈവശം വച്ചിരിക്കുന്നു. അതായത് 1.40 ശതമാനം ഓഹരി പങ്കാളിത്തം.

സ്വന്തം സ്ഥാപനമായ ബ്രൈറ്റ് സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റിലൂടെയാണ് നിക്ഷേപമത്രയും. രാധാകിഷന്‍ ദമാനി സ്ഥാപിച്ച മറ്റൊരു കമ്പനിയാണ്‌ അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സ്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളാണ് അവന്യൂ.

കമ്പനിയുടെ 34.3 ശതമാനം ഓഹരികള്‍ അദ്ദേഹം കൈവശം വച്ചിരിക്കുന്നു. പത്‌നി ശ്രകാന്തദേവിയുടെ പേരില്‍ അവന്യു സൂപ്പര്‍ മാര്‍ക്കറ്റിന്റെ 3.28 ശതമാനം ഓഹരികളാണുളളത്. പ്രമോട്ടര്‍ ഗ്രൂപ്പായ അദ്ദേഹത്തിന്റെ കുടുംബം കമ്പനിയുടെ 74.99 ശതമാനം ഓഹരികള്‍ സ്വന്തമാക്കി.

X
Top