8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

52 ആഴ്ച ഉയരം രേഖപ്പെടുത്തി രാധാകൃഷ്ണന്‍ ദമാനി പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: ബുധനാഴ്ച 52 ആഴ്ച ഉയരമായ 322.65 രൂപ കുറിച്ച രാധാകൃഷ്ണന്‍ ദമാനി പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് ആസ്ട്രാ മൈക്രോവേവ് പ്രൊഡക്ട്‌സ്. 2.50 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഇത്. കഴിഞ്ഞ ഒരു മാസത്തില്‍ 30 ശതമാനം, ആറ് മാസത്തില്‍ 80 ശതമാനം, ഒരു വര്‍ഷത്തില്‍ 100 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ ഉയര്‍ച്ച എന്നിവ സ്വന്തമാക്കാനും സ്‌റ്റോക്കിനായി.

157.65 രൂപയില്‍ നിന്നും 322.65 രൂപയിലേയ്ക്കായിരുന്നു ഒരു വര്‍ഷത്തെ കുതിപ്പ്. റഷ്യ-യുക്രൈന്‍ യുദ്ധാനന്തരം സൂചികകള്‍ കൂപ്പുകുത്തുമ്പോഴും മികച്ച ആദായം നിക്ഷേപകന് സമ്മാനിക്കുകയായിരുന്നു ഓഹരി. പ്രമുഖ നിക്ഷേപകനായ രാധാകൃഷ്ണന്‍ ദമാനി കമ്പനിയുടെ 8,96,387 ഓഹരികളാണ് കൈവശം വയ്ക്കുന്നത്.

1.03 ശതമാനം പങ്കാളിത്തമാണ് ഇത്.

X
Top