
ന്യൂഡല്‍ഹി: അരവിന്ദ് സ്മാര്‍ട്ട്‌സ്‌പേസ് ഓഹരികളില്‍ നിക്ഷേപം നടത്തിയിരിക്കയാണ് മ്യൂച്വല്‍ ഫണ്ടായ ക്വാണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഉടമകള്‍ക്ക് മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കുന്ന ഓഹരിയാണ് അരവിന്ദ് സ്മാര്‍ട്ട്‌സ്‌പേസിന്റേത്. ബിഎസ്ഇ ബള്‍ക്ക് ഡീല്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ക്വാണ്ട് 5 ലക്ഷം ഓഹരികളാണ് സ്വന്തമാക്കിയത്.
ഓഹരിയൊന്നിന് 228.50 രൂപ നിരക്കിലായിരുന്നു ഇടപാട്. അതായത് ഓഹരികള്‍ വാങ്ങുന്നതിനായി മ്യൂച്വല്‍ ഫണ്ട് 11,42,50,000 രൂപ ചെലവഴിച്ചു. ഓഹരികള്‍ ക്വാണ്ട് വാങ്ങിയതായ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് അരവിന്ദ് സ്മാര്‍ട്ട്‌സ്‌പേസ് ഓഹരികള്‍ ബുധനാഴ്ച 14.75 ശതമാനം ഉയര്‍ന്ന് 237 രൂപയിലെത്തി.
ഇന്‍ഡ്രാഡേ ഉയരമായ 249 രൂപ രേഖപ്പെടുത്താനും ഓഹരിയ്ക്കായി. എക്കാലത്തേയും ഉയരമായ 257.85 രൂപയില്‍ നിന്നനും 20 രൂപ താഴെ 237 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്. അതേസമയം മറ്റൊരു വഴിത്തിരിവില്‍ കമ്പനി എംഡിയും സിഇഒയുമായി കമാല്‍ സിംഗാല്‍ കമ്പനിയിലെ തന്റെ ഓഹരികള്‍ വിറ്റഴിച്ചു.
ബള്‍ക്ക് ഡീല്‍ വഴി 6 ലക്ഷം ഓഹരികള്‍ 228.50 രൂപ നിരക്കിലായിരുന്നു വില്‍പന. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനിയുടെ 6,94,774 എണ്ണം അഥവാ 1.64 ശതമാനം ഓഹരികളാണ് കമാല്‍ സിംഗാലിന്റെ പക്കലുണ്ടായിരുന്നത്. നിലവില്‍ അത് 1 ശതമാനത്തില്‍ താഴെ ആയിരിക്കയാണ്.
കോര്‍പറേറ്റ് റിയാലിറ്റി കമ്പനിയായ അര്‍വിന്ദ് സ്മാര്‍ട്ട് സ്‌പേയ്‌സസ് ജൂണിലവസാനിച്ച പാദത്തില്‍ അറ്റാദായം 7.24 കോടി രൂപയാക്കി ഉയര്‍ത്തിയിരുന്നു. 189.60 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവാണിത്. വില്‍പന വരുമാനം 123.60 ശതമാനം വര്‍ദ്ധിപ്പിച്ച് 60.26 കോടിയാക്കാനും കമ്പനിയ്ക്കായി.






