ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

6ജി അവതരിപ്പിക്കാനൊരുങ്ങി ക്വാൽകോമും മീഡിയടെക്കും

ന്യൂഡൽഹി: ഈ വർഷം മാർച്ച് 3നും മാർച്ച് 6നും ഇടയിൽ ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC 2025) ടെക് മേഖലയിലെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വേദി കൂടിയാണ്.

ഇതിനോടനുബന്ധിച്ച് 6ജി വയർലെസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് ക്വാൽകോമും മീഡിയടെക്കും.

എല്ലാ ബാൻഡുകളിലും സ്പെക്ട്രൽ കാര്യക്ഷമത വർദ്ധിപ്പിച്ചും കവറേജ് മെച്ചപ്പെടുത്തിയും ഈ വർഷം 6ജി സെല്ലുലാർ സാങ്കേതികവിദ്യയുടെ സ്റ്റാൻഡേർഡൈസേഷൻ ആരംഭിക്കുമെന്ന് ക്വാൽകോം കമ്പനി പറയുന്നു.

5ജി അഡ്വാൻസ് മെച്ചപ്പെടുത്താനുള്ള സാങ്കേതിക വികസനവും ക്വാൽകോം ആരംഭിച്ചിട്ടുണ്ട്. നെറ്റ്‌വർക്കിൽ എഐ ഉപയോഗിക്കുന്നത് കാര്യക്ഷമത മെച്ചപ്പെടുത്തുക മാത്രമല്ല, 5ജി അഡ്വാൻസ്ഡ്, 6ജി നെറ്റ്‌വർക്കുകളിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും സഹായിക്കും.

അതേസമയം, പുതിയ എഫ്ആർ3 ബാൻഡിനെ പിന്തുണയ്ക്കുന്നതിനായി MIMO( മൾട്ടിപ്പിൾ ആന്റിനകളുള്ള സംവിധാനം) സിസ്റ്റം ഡിസൈനുകൾ വികസിപ്പിക്കുമെന്നും ക്വാൽകോം പ്രഖ്യാപിച്ചിട്ടുണ്ട്.

5ജിയേക്കാൾ നൂറിരട്ടി വേഗമായിരിക്കും 6ജിക്ക് ഉണ്ടായിരിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഏകദേശം 1 Tbps-ൽ കൂടുതലുള്ള ഡാറ്റ വേഗതയും 100 മൈക്രോസെക്കൻഡ് വരെ കുറഞ്ഞ ലേറ്റൻസിയും ഉണ്ടായിരിക്കും.

X
Top