എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

റിലയൻസ് റീട്ടെയിലിന്റെ ഓഹരി സ്വന്തമാക്കി ഖത്തർ ഇൻവെസ്റ്റ്മൻറ് അതോറിറ്റി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻെറ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി 8,278 കോടി രൂപ നിക്ഷേപിക്കുന്നു. ഈ നിക്ഷേപം റിലയൻസ് റീട്ടെയിലിൻെറ ഓഹരി മൂല്യം 8.278 ലക്ഷം കോടി രൂപയാക്കി ഉയർത്തും.

നിക്ഷേപത്തിലൂടെ കമ്പനിയുടെ 0.99 ശതമാനം ഓഹരികൾ ഖത്തർ ഇൻവെസ്റ്റമന്റ് അതോറിറ്റിക്ക് സ്വന്തമാകും. ഈ ഇടപാടിലൂടെ മൊത്തം ഓഹരി മൂല്യം പ്രകാരം രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നാകും ആർആർവിഎൽ.

ഇന്ത്യയുടെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഖത്തറി ഫണ്ട് ശ്രമിക്കുന്നതിനിടെയാണ് ക്യുഐഎ യുടെ നിക്ഷേപമെത്തുന്നത്. വിവിധ നിക്ഷേപകരിൽ നിന്ന് 2020-ൽ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് മൊത്തം 47,265 കോടി രൂപയുടെ ഫണ്ട് സമാഹരിച്ചിരുന്നു.

റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ നിക്ഷേപകരായി ഖത്തർ ഇൻവെസ്റ്റ്മന്റ് അതോറിറ്റി എത്തിയതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു.

നിക്ഷേപം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്കും റിലയൻസിൻെറ റീട്ടെയിൽ ബിസിനസ് മോഡലിനുമുള്ള അംഗീകാരമാണെന്ന് ഇഷ അംബാനി കൂട്ടിച്ചേർത്തു.

2020-ൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് വിവിധ ആഗോള നിക്ഷേപകർക്ക് ഓഹരി വിറ്റ് 47,265 കോടി രൂപ സമാഹരിച്ചു. തുടർന്ന് കമ്പനിയുടെ വിപണി മൂല്യം 4.21 ലക്ഷം കോടി രൂപയായി ആണ് മൂല്യമുയർന്നത്.

ബിസിനസിന്റെ വളർച്ചയും വിപുലീകരണ പ്ലാനുകളും റീട്ടെയിൽ ഭീമന്റെ മൂല്യനിർണ്ണയം ഇരട്ടിയാക്കിയിരുന്നു. ഇന്ത്യയുടെ അതിവേഗം വളരുന്ന റീട്ടെയിൽ വിപണിയിൽ ഉയർന്ന വളർച്ചാ സാധ്യതയുള്ള കമ്പനികളിൽ ഒന്നാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്.

26.7 കോടി ഉപഭോക്താക്കൾ ആണ് കമ്പനിക്കുള്ളത്. 18,500-ലധികം സ്റ്റോറുകളും ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമുള്ള ശൃംഖലയാണ് റിലയൻസ് റീട്ടെയിലിനുള്ളത്.

X
Top