ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ആദ്യ പാദ ജിഡിപി വളര്‍ച്ച ആര്‍ബിഐ അനുമാനത്തെ മറികടക്കും – ഐസിആര്‍എ

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ക്യു 1 എഫ് വൈ 24)  ഇന്ത്യന്‍ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) റിസര്‍വ് ബാങ്ക് അനുമാനത്തെ മറികടക്കും, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഐസിആര്‍എ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. 8 ശതമാനമാണ് ആര്‍ബിഐ കണക്കുകൂട്ടുന്ന ജിഡിപി വളര്‍ച്ച. അതേസമയം ഐസിആര്‍എ 8.5 ശതമാനം വളര്‍ച്ച പ്രവചിക്കുന്നു.

14 ഹൈ-ഫ്രീക്വന്‍സി സൂചകങ്ങളില്‍ 11 എണ്ണവും 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി,റേറ്റിംഗ് ഏജന്‍സി അറിയിച്ചു. സേവന ആവശ്യകതയിലെ തുടര്‍ച്ചയായ വര്‍ദ്ധനവും മെച്ചപ്പെട്ട നിക്ഷേപ പ്രവര്‍ത്തനങ്ങളും  സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ചും സര്‍ക്കാര്‍ മൂലധന ചെലവില്‍ കാര്യമായ വര്‍ധനവുണ്ടായി.

മാത്രമല്ല, വിവിധ ചരക്കുകളുടെ വില കുത്തനെ കുറഞ്ഞത് ചില മേഖലകളിലെ മാര്ജിനുകളെ പിന്തുണയ്ക്കുന്നു.ഐസിആര്എയുടെ ഹെഡ് റിസര്ച്ച് ആന്ഡ് ഔട്ട്‌റീച്ച് ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര് പറയുന്നതനുസരിച്ച് സേവന മേഖല വീണ്ടെടുക്കല്‍ കാരണം ജിവിഎ (മൊത്തം മൂല്യവര്‍ദ്ധിത വളര്‍ച്ച) 8.1 ശതമാനമാകും.

സേവന മേഖല വളര്‍ച്ച 6.9 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 9.7 ശതമാനമായപ്പോള്‍ മാര്‍ജിന്‍ 6.3 ശതമാനം കണക്കുകൂട്ടിയിരുന്നത് 7.3 ശതമാനമായിട്ടുണ്ട്. അതേസമയം ആഗോള ഡിമാന്റിലെ കുറവും കാര്‍ഷിക വളര്‍ച്ച ഇടിവും വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വാര്‍ഷക വളര്‍ച്ചയാണ് ഐസിആര്‍എ പ്രതീക്ഷിക്കുന്നത്.

 വാര്‍ഷിക വളര്‍ച്ച ആര്‍ബിഐ അനുമാനത്തേക്കാള്‍ കുറയുമെന്ന് അവര്‍ പറയുന്നു. 6.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്.

X
Top