ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

സ്വകാര്യ മൂലധനചെലവ് നടപ്പ് സാമ്പത്തികവര്‍ഷ,ത്തില്‍ 21.5 ശതമാനം ഉയരും: ആര്‍ബിഐ

ന്യൂഡല്‍ഹി: സ്വകാര്യ മേഖല മൂലധന നിക്ഷേപം 2026 സാമ്പത്തിക വര്‍ഷത്തില്‍ 21.5 ശതമാനം ഉയരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2.67 ലക്ഷം കോടി സ്വകാര്യ ക്യാപക്‌സാണ് കേന്ദ്രബാങ്ക് നടപ്പ് വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. മാക്രോ എക്കണോമിക് അടിസ്ഥാനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണിത്.

ആഗോള അനിശ്ചിതത്വത്തിനിടയിലും ഇന്ത്യന്‍ കമ്പനികള്‍ മികച്ച ബാലന്‍സ് ഷീറ്റും ക്യാഷ് റിസര്‍വുകളും ലാഭക്ഷമതയും പ്രകടമാക്കിയെന്ന് ആര്‍ബിഐ ഓഗസ്റ്റ് ബുള്ളറ്റിന്‍ ചൂണ്ടിക്കാട്ടി.  കമ്പനികളുടെ ഫണ്ടിംഗ് സോഴ്‌സുകള്‍ സമ്പന്നമാണ്.

അടിസ്ഥാന സൗകര്യങ്ങള്‍, നയപരമായ മുന്നേറ്റം, പണപ്പെരുപ്പം കുറയ്ക്കല്‍, കുറഞ്ഞ പലിശ നിരക്ക്, പണലഭ്യത, ശേഷി വിനിയോഗം എന്നിവ സ്വകാര്യ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു.

പദ്ധതികളുടെ ഘട്ടം ഘട്ടമായുള്ള ചെലവ്, എല്ലാ ധനസഹായ മാര്‍ഗങ്ങളും ഒരുമിച്ച് എടുത്താല്‍, 2025-26 ല്‍ 2,67,432 കോടി രൂപയാകും. മുന്‍വര്‍ഷത്തിലിത് 2,20,132 കോടി രൂപയായിരുന്നു, ആര്‍ബിഐ ഉദ്യോഗസ്ഥരായ സ്നിഗ്ധ യോഗീന്ദ്രന്‍, സുക്തി ഖണ്ഡേക്കര്‍, രാജേഷ് ബി കവേദിയ, അലോകേ ഘോഷ് എ്ന്നിവര്‍ എഴുതി, ബുള്ളറ്റിനില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം പറഞ്ഞു.

X
Top