കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ അറ്റാദായത്തില്‍ കുതിപ്പ്

ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ അറ്റാദായം 4,508 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2,223 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം.

കൂടാതെ മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 29,962 കോടി രൂപയിൽ നിന്ന് 34,752 കോടി രൂപയായി വർദ്ധിച്ചു.മൂന്നാം പാദത്തിൽ ബാങ്കിന്റെ പലിശ വരുമാനം 27,288 കോടി രൂപയിൽ നിന്ന് 31,340 കോടി രൂപയായി ഉയർന്നു.

ആസ്തി ഗുണനിലവാരത്തിന്റെ കാര്യത്തിൽ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 6.24 ശതമാനത്തിൽ നിന്ന് 4.09 ശതമാനമായി കുറഞ്ഞു.

അതുപോലെ അറ്റ നിഷ്‌ക്രിയ ആസ്തികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ 0.96 ശതമാനത്തിൽ നിന്ന് 0.41 ശതമാനമായി കുറഞ്ഞു.

X
Top