എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പഞ്ചാബ് നാഷണൽ ബാങ്ക് അറ്റാദായം 5,100 കോടി രൂപ കടന്നു

ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), 2025 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 5,100 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തെ ഇതേ കാലയളവിലെ 4,508 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, ബാങ്കിൻ്റെ ലാഭത്തിൽ 13.1 ശതമാനം വർധനവാണിത്.

ബാങ്കിൻ്റെ പ്രവർത്തന ലാഭം 13 ശതമാനം വർധിച്ച് 7,481 കോടി രൂപയായി ഉയർന്നു. മൊത്തം കിട്ടാക്കടം 4.09 ശതമാനത്തിൽ നിന്ന് 3.19 ശതമാനമായും, അറ്റ കിട്ടാക്കടം 0.32 ശതമാനമായും കുറഞ്ഞു.

ബാങ്കിൻ്റെ ആഗോള ബിസിനസ് 9.5 ശതമാനം വർധിച്ച് 28.92 ലക്ഷം കോടി രൂപയിലെത്തി. ആഗോള നിക്ഷേപം 16.6 ലക്ഷം കോടി രൂപയായും വായ്‌പകൾ 12.31 ലക്ഷം കോടി രൂപയായും ഉയർന്നു.

നിലവിൽ ബാങ്കിന് 10,261 ശാഖകളുണ്ട്. ഇതിൽ 63.3 ശതമാനവും ഗ്രാമീണ-അർദ്ധ നഗര മേഖലകളിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 11,109 എടിഎമ്മുകളും ബാങ്കിനുണ്ട്.

കാർഷിക അടിസ്ഥാന സൗകര്യ നിധി (എഐഎഫ്) പദ്ധതിയിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് ബാങ്കിന് വിവിധ പുരസ്‌കാരങ്ങളും ലഭിച്ചു.

X
Top