സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് പൂർത്തിയായി

കുട്ടനാട്: പുഞ്ചക്കൊയ്ത്ത് പൂര്ത്തിയായപ്പോള് ആലപ്പുഴയിൽനിന്ന് സംഭരിച്ചത് 1.22 ലക്ഷം ടണ് നെല്ല്. 27,196 ഹെക്ടര് പ്രദേശത്തുനിന്നാണ് ഇത്രയും വിളവുലഭിച്ചത്.

സംസ്ഥാനത്താകെ ഉഷ്ണതരംഗം കൃഷിയെ ബാധിച്ചെങ്കിലും കുട്ടനാട്ടില് ഉഷ്ണതരംഗം പുഞ്ചകൃഷിയെ ബാധിച്ചില്ല. 31,321 കര്ഷകരില്നിന്നാണ് ഇക്കുറി നെല്ലെടുത്തത്.

345.57 കോടി രൂപയാണ് സംഭരിച്ച നെല്ലിന്റെ വില. ഇതില് 25,170 കര്ഷകര്ക്കായി 305.63 കോടി രൂപ നല്കി. ജില്ലയില് 6,151 കര്ഷകര്ക്ക് 39.94 കോടി രൂപകൂടി നല്കേണ്ടതുണ്ട്. കനറാ, എസ്.ബി.ഐ. ബാങ്കുകള്വഴിയാണ് കര്ഷകര്ക്ക് നെല്ലുവില നല്കിയത്.

പി.ആര്.എസ്. വായ്പയായി നെല്ലുവില നല്കുന്നതില് കര്ഷകര് എതിര്പ്പു പ്രകടിപ്പിച്ചെങ്കിലും ഇക്കുറിയും വായ്പരൂപത്തില്ത്തന്നെയാണ് വില കര്ഷകര്ക്കു നല്കിയത്.

കനറാ ബാങ്ക് വഴി 12,360 കര്ഷകര്ക്കായി 160.93 കോടി രൂപ നല്കിയിട്ടുണ്ട്. എസ്.ബി.ഐ. വഴി 12,810 കര്ഷകര്ക്കായി 144.7 കോടി രൂപയും നല്കി.

59 മില്ലുകാരാണ് സംഭരണത്തിന് കുട്ടനാട്ടിലുണ്ടായിരുന്നത്. കൃഷിചെയ്തതില് 94.7 ശതമാനം നെല്ലുമാത്രമാണ് കൊയ്യാനായത്. 5.3 ശതമാനം നെല്ല് പ്രതികൂല കാലാവസ്ഥയില് നശിച്ചതായി സപ്ലൈകോ പാഡി മാര്ക്കറ്റിങ് വിഭാഗമറിയിച്ചു. സംഭരിച്ചത് 1.22 ലക്ഷം ടണ്.

ഹെക്ടറിന് മൂന്ന് ടണ് നെല്ല് തരക്കേടില്ലാത്ത വിളവാണെന്ന് മങ്കൊമ്പ് നെല്ലുഗവേശണ കേന്ദ്രം മേധാവി എം. സുരേന്ദ്രന് പറഞ്ഞു. ജില്ലയില് പുഞ്ചകൃഷിയിൽ ലഭിച്ചത് 27196.57 ഹേക്ടറിലായി 1,22,412.058 ടണ് നെല്ലാണ് സംഭരിച്ചത്.

ഹെക്ടറിന് ശരാശരി 4.48 ടണ് നെല്ല് ലഭിച്ചു. അപ്പര് കുട്ടനാട്ടിലുള്പ്പടെ സംസ്ഥാനത്തെ മറ്റിടങ്ങളില് ഉഷ്ണതരംഗം നെല്കൃഷിക്കു നാശമുണ്ടാക്കിയിരുന്നു.

X
Top