ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

എക്‌സ് ബോണസ് ദിനത്തില്‍ ഉയര്‍ന്ന് പൊതുമേഖല ഓഹരി, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനം

ന്യൂഡല്‍ഹി: എക്‌സ് ബോണസാകുന്ന ഗെയ്ല്‍ ഓഹരി ചൊവ്വാഴ്ച ഒരു ശതമാനത്തോളം ഉയര്‍ന്നു. നിലവില്‍ 92 രൂപയിലാണ് ഓഹരിയുള്ളത്. 1:2 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി പ്രഖ്യാപിച്ചിട്ടുള്ളത്.

10 രൂപ മുഖവിലയുള്ള 2 ഓഹരികള്‍ക്ക് 1 ഓഹരി ബോണസായി ലഭിക്കും. സെപ്തംബര്‍ 7 ആണ് റെക്കോര്‍ഡ് തീയതി. ഓഹരി കുതിപ്പുതുടരുമെന്നുതന്നെയാണ് ബ്രോക്കറേജ് സ്ഥാപനമായ ഐഐഎഫ്എല്ലിന്റെ അഭിപ്രായം.

160 രൂപ ലക്ഷ്യവില നിശ്ചയിച്ച് 12 മാസത്തേയ്ക്ക് വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. 2030 ഓടെ ഉയര്‍ന്ന മൂലധന ചെലവ് വരുത്താനൊരുങ്ങുകയാണ് കമ്പനി. ട്രാന്‍സ്മിഷന്‍, നോണ്‍ കോര്‍ (കമ്മോഡിറ്റി) വ്യവസായത്തിലാണ് നിക്ഷേപം.

ഇത് വരുമാനത്തിലും ആദായത്തിലും പ്രതിഫലിക്കുമെന്ന് ഐഐഎഫ്എല്‍ പറഞ്ഞു. 1984 ല്‍ രൂപീകൃതമായ ഗെയ്ല്‍ 59570.40 കോടി വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ് . പെട്രോളിയം, വാതകം രംഗത്താണ് പ്രവര്‍ത്തനം.

നാച്ച്വറല്‍ വാതകം, പോളിമേഴ്‌സ്, സേവനങ്ങള്‍, പ്രൊപ്പെയ്ന്‍, പ്രകൃതിദത്തവാതകം, ഊര്‍ജ്ജം, ക്രൂഡ് എണ്ണ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 37987.96 കോടി രൂപ വരുമാനം നേടി. തൊട്ടുമുന്‍പാദത്തേക്കാള്‍ 37.35 ശതമാനം കൂടുതലാണ് അത്.

ലാഭം 2923.37 കോടി രേഖപ്പെടുത്താനും കമ്പനിയ്ക്കായി.

X
Top