ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

2971 കോടി രൂപയുടെ കരാര്‍, റെക്കോര്‍ഡ് ഉയരം താണ്ടി പൊതുമേഖല ഓഹരി

ന്യൂഡല്‍ഹി: കഴിഞ്ഞ 5 സെഷനുകളില്‍ 12 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ഭാരത് ഡൈനാമിക്‌സിന്റേത്. തിങ്കളാഴ്ച 978 രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെത്താനുമായി. 2022 ല്‍ മാത്രം 140 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗറാണ് സ്‌റ്റോക്ക്.

ഒരു വര്‍ഷത്തെ ഉയര്‍ച്ച 144 ശതമാനം. 2,971കോടി രൂപയുടെ ആസ്ട്ര എംകെI വിഷ്വല്‍ റേഞ്ച് മിസൈല്‍, എയര്‍ ടി എയര്‍ മിസൈല്‍ നിര്‍മ്മാണ കരാര്‍ കമ്പനി സര്‍ക്കാറില്‍ നിന്നും ഈയിടെ നേടിയിരുന്നു. ആസ്ട്ര മിസൈല്‍ നിര്‍മ്മാണത്തിനുള്ള സാങ്കേതിക വൈദഗ്ധ്യം ഡിആര്‍ഡിഒയില്‍ നിന്നും സ്വായത്തമാക്കി.

പ്രൊജക്ടിന്റെ ഭാഗമായി പുതിയ ടെസ്റ്റിംഗ് സൗകര്യവും കമ്പനിയെ തേടിയെത്തുന്നു. പുതുതായി 25,000 കോടി രൂപയുടെ ഓര്‍ഡറുകളും കാത്തിരിക്കുന്നുണ്ട്. 55,333 കോടി രൂപയുടെ ഓര്‍ഡറുകള്‍ നിലവില്‍ പൂര്‍ത്തിയായി വരികയാണ്.

മിസൈലുകള്‍, മിസൈല്‍ പ്രതിരോധ ഉപകരണങ്ങള്‍, അന്തര്‍വാഹിനികളില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍, ടാങ്ക് പ്രതിരോധ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന സൈനിക ഉപകരണ നിര്‍മ്മാതാക്കളാണ് ഭാരത് ഡൈനാമിക്‌സ്. സൗഹൃദ രാഷ്ട്രങ്ങളിലേയ്ക്ക് ഇത്തരം സൈനികോപകരണങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള സര്‍ക്കാറിന്റെ ഉദ്യമം ഗുണം ചെയ്യുക ഭാരത് ഡൈനാമിക്‌സിനാണ്.

2015 ല്‍ 1941 കോടി രൂപയായിരുന്ന സൈനികോപകരണ കയറ്റുമതി ഈവര്‍ഷം 11606 കോടി രൂപയായി മാറിയിരുന്നു. 2025 ല്‍ ഇത് 365500 കോടി രൂപയാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

X
Top