നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് പൊതുമേഖല കമ്പനി

ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 8 നിശ്ചയിച്ചിരിക്കയാണ് പവര്‍ഗ്രിഡ് കോര്‍പറേഷന്‍. 1.52 ശതമാനം ഉയര്‍ന്ന് 251.15 രൂപയിലാണ് നിലവില്‍ സ്റ്റോക്കുള്ളത്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4.75 രൂപ അഥവാ 47.5 ശതമാനമാണ് ലാഭവിഹിതം.

മാര്‍ച്ച് 2008 ന് ശേഷം 35 തവണയാണ് കമ്പനി ലാഭവിഹിതം വിതരണം ചെയ്തത്. 4.88 ശതമാനം യീല്‍ഡാണിത്. ഓഹരിയുടെ 52 ആഴ്ച ഉയരം 263.65 രൂപ.

താഴ്ച 186.35 രൂപ. ഓഹരി ആറ് മാസത്തില്‍ 15 ശതമാനവും ഒരു വര്‍ഷത്തില്‍ 21 ശതമാനവും 2 വര്‍ഷത്തില്‍ 44 ശതമാനവും 3 വര്‍ഷത്തില്‍ 84 ശതമാനവുമുയര്‍ന്നു.

X
Top