കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

വായ്പ വിതരണത്തില്‍ സ്വകാര്യ ബാങ്കുകളെ മറികടക്കാന്‍ പൊതുമേഖല ബാങ്കുകള്‍

ന്യൂഡല്‍ഹി: സ്വകാര്യബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകള്‍ കൂടുതല്‍ വായ്പ വിതരണ സജ്ജരാണെന്ന് റിപ്പോര്‍ട്ട്. പണലഭ്യതയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലുള്ള ക്യാഷ് ബാലന്‍സും കണക്കിലെടുത്ത് സ്‌മോള്‍കേസ് മാനേജര്‍ ലോട്ടസ്ഡ്യൂ വെല്‍ത്താണിക്കാര്യം പറഞ്ഞത്. 100 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാനുള്ള പണലഭ്യത പൊതുമേഖല ബാങ്കുകള്‍ക്കുണ്ടെന്ന് പഠനം പറയുന്നു.

2022 മാര്‍ച്ച് വരെ പൊതുമേഖല ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 70 ബില്യണ്‍ ഡോളര്‍ ക്യാഷ് ബാലന്‍സുണ്ട്.സ്വകാര്യ ബാങ്കുകള്‍ക്ക് ഇത് 45 ബില്യണ്‍ ഡോളറാണ്. തിനര്‍ത്ഥം പൊതുമേഖല ബാങ്കുകളുടെ ക്യാഷ് ബാലന്‍സ് സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് 60 ശതമാനം അധികമാണ് എന്നാണ്.

അതേസമയം പണലഭ്യത കുറയ്ക്കാനുള്ള ആര്‍ബിഐ നീക്കം ഒരു പരിധിവരെ ക്രെഡിറ്റ് ഓഫ്‌ടേക്ക് കുറയ്ക്കും. എങ്കിലും വിപണിയില്‍ 60 ബില്യണ്‍ ഡോളര്‍ ക്രെഡിറ്റായി ലഭിക്കും. പലിശനിരക്കുയരുമ്പോഴും താരതമ്യേന മെച്ചപ്പെട്ട ക്രെഡിറ്റ്ഓഫ്‌ടേക്ക് പൊതുമേഖല ബാങ്കുകള്‍ക്കുണ്ടെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.

X
Top