ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പൊതുമേഖല ബാങ്കുകൾ കരുത്താർജിക്കുന്നു

കൊച്ചി: നഷ്‌ടക്കണക്കുകളും കിട്ടാക്കടങ്ങളും നിറഞ്ഞ ദുരിത കാലം പിന്നിട്ട് കേന്ദ്ര പൊതുമേഖല ബാങ്കുകള്‍ കരുത്താർജിക്കുന്നു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തനക്ഷമത വർദ്ധിപ്പിച്ചതും കേന്ദ്ര സർക്കാരിന്റെ അധിക മൂലധനവും പ്രൊഫഷണലിസവും ജീവനക്കാരുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങളുമാണ് പൊതുമേഖല ബാങ്കുകളില്‍ മാറ്റം സൃഷ്‌ടിക്കുന്നത്.

കൊവിഡിന് ശേഷം കിട്ടാക്കടങ്ങള്‍ ഗണ്യമായി കുറയ്ക്കാനും ലാഭത്തില്‍ കുതിപ്പ് നേടാനും ബാങ്കുകള്‍ക്ക് കഴിഞ്ഞു. നടപ്പുസാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും പൊതുമേഖല ബാങ്കുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസത്തിനിടെ പൊതുമേഖല ബാങ്കുകളുടെ സംയുക്ത ലാഭം 26 ശതമാനം വർദ്ധനയോടെ 85,820 കോടി രൂപയെന്ന റെക്കാഡ് ഉയരത്തിലെത്തി.

ഇപ്പോഴത്തെ ട്രെൻഡ് നിലനിറുത്തിയാല്‍ നടപ്പുസാമ്പത്തിക വർഷത്തെ അറ്റാദായം രണ്ട് ലക്ഷം കോടി രൂപയ്ക്കടുത്ത് എത്തിയേക്കും.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇന്ത്യയിലെ 12 പൊതുമേഖല ബാങ്കുകളുടെ സംയുക്ത ലാഭം 1.41 ലക്ഷം കോടി രൂപയിലാണ്. 2022-23 സാമ്പത്തിക വർഷത്തിലെ ബാങ്കുകളുടെ ലാഭം 1.05 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളില്‍ പൊതുമേഖല ബാങ്കുകള്‍ കേന്ദ്ര സർക്കാരിലേക്ക് ലാഭവിഹിതമായി 61,964 കോടി രൂപയാണ് നല്‍കിയത്.

സ്വകാര്യ ബാങ്കുകളുടെ ലാഭം 1.78 ലക്ഷം കോടി രൂപ
കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ രാജ്യത്തെ 26 സ്വകാര്യ ബാങ്കുകളുടെ സംയുക്ത ലാഭം 1.78 ലക്ഷം കോടി രൂപയാണ്. എച്ച്‌.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവയാണ് ലാഭക്ഷമതയില്‍ മുൻപന്തിയില്‍.

നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് 6.5 ശതമാനമായി ഉയർത്തിയതോടെ ബാങ്കുകളുടെ മാർജിൻ മെച്ചപ്പെട്ടതാണ് ലാഭം കൂട്ടിയത്.

കിട്ടാക്കടങ്ങളും കുത്തനെ കുറഞ്ഞു
കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച്‌ പൊതുമേഖല ബാങ്കുകളുടെ മൊത്തം കിട്ടാക്കടം ഈ വർഷം സെപ്തംബർ 30ന് അവസാനിച്ച ത്രൈമാസത്തില്‍ 3.12 ശതമാനമായി താഴ്‌ന്നു.

2018 മാർച്ചില്‍ ബാങ്കുകളുടെ കിട്ടാക്കടം 14.58 ശതമാനം വരെ ഉയർന്നിരുന്നു. വായ്പാ തുക പിരിച്ചെടുക്കുന്നതില്‍ കാര്യക്ഷമതയേറിയതാണ് ആസ്തിമേന്മ വർദ്ധിപ്പിച്ചത്.

2014 സാമ്പത്തിക വർഷത്തെ
പൊതുമേഖല ബാങ്കുകളുടെ ലാഭം 1.41 ലക്ഷം കോടി രൂപ
സ്വകാര്യ ബാങ്കുകളുടെ ലാഭം 1.78 ലക്ഷം കോടി രൂപ

X
Top