പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

പൊതുമേഖല ബാങ്ക് ലയനം വൈകും

കൊച്ചി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ മെല്ലെപ്പോകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും ആഭ്യന്തര വിപണിയിലെ തളർച്ചയും കണക്കിലെടുത്ത് കരുതലോടെ നീങ്ങാനാണ് ആലോചിക്കുന്നത്.

2047ല്‍ ആഗോള തലത്തില്‍ മത്സരക്ഷമതയുള്ള വലിയ ബാങ്കുകളെ സൃഷ്‌ടിക്കുന്നതിന് ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പൊതുമേഖല ബാങ്കുകളുടെ ലയന നടപടികള്‍ക്ക് തുടക്കമിട്ടത്.

ആദ്യ ഘട്ടത്തിലെ ലയനത്തിലൂടെ ബാങ്കുകള്‍ക്ക് മികച്ച വളർച്ച നേടാനായെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു.

നിലവിലുള്ള 12 പൊതുമേഖല ബാങ്കുകളെ പരസ്പരം ലയിപ്പിച്ച്‌ നാല് വലിയ ബാങ്കുകളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

X
Top