ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

പൊതുമേഖല ബാങ്കുകളുടെ ലയന നീക്കം സജീവം

കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളെ പരസ്പരം ലയിപ്പിച്ച് വലിയ ബാങ്കുകളാക്കാനുള്ള നീക്കം സജീവമായി. നിലവിലുള്ള 12 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് വലിയ ഏതാനും ബാങ്കുകളാക്കി മാറ്റാനാണ് കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നത്.

തുടക്കത്തിൽ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, യൂകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് എന്നിവയെ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലും(എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്കിലും(പിഎൻബി) ലയിപ്പിച്ചേക്കും.

അടുത്ത വർഷം ഏപ്രിലിൽ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കും. നേരത്തെ എട്ട് പൊതുമേഖല ബാങ്കുകളുടെ ലയനം കേന്ദ്ര സർക്കാർ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതോടെ പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിലയിൽ നാല് ശതമാനം വരെ വർദ്ധനയുണ്ടായി.

X
Top