എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

പയർ വർഗങ്ങള്‍ക്ക് സബ്‌സിഡി നല്‍കാൻ നിർദേശം

തൃശൂർ: പയർവർഗങ്ങള്‍ക്ക് സബ്‌സിഡി നല്‍കാനുള്ള നിർദ്ദേശവുമായി കേന്ദ്ര ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

ഇതോടെ നെല്ലിന് കേന്ദ്രം നല്‍കുന്ന ബോണസ് നിറുത്തും. ഇത് കേരളത്തിന് തിരിച്ചടിയായേക്കും. രാജ്യത്ത് നെല്ലിന്റെയും ഗോതമ്പിന്റെയും കരുതല്‍ ശേഖരം വർദ്ധിച്ചതിനാല്‍ പയർവർഗങ്ങളുടെ ഉത്പാദനം കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

എല്ലാ സംസ്ഥാനങ്ങളിലേക്കും ഇത്തരത്തില്‍ കത്തയച്ചിട്ടുണ്ട്. കേന്ദ്രം നെല്ലിന് നല്‍കുന്ന താങ്ങുവില കിലോഗ്രാമിന് 23.69 രൂപയാണ്. സംസ്ഥാന സർക്കാർ 6.31 രൂപ കൂടി ചേർത്ത് 30 രൂപയാണ് കർഷകർക്ക് നല്‍കുന്നത്. പയർവർഗങ്ങളുടെ കൃഷിക്കുള്ള ബോണസ് തീരുമാനിച്ചിട്ടില്ല.

അതേ സമയം, വടക്കേ ഇന്ത്യയില്‍ കർഷകരുമായി കരാറിലേർപ്പെട്ട് ഉത്പന്നങ്ങള്‍ വാങ്ങുന്ന വൻകിടക്കാരുടെ ശൈലി അനുകരിച്ച്‌ ചില സഹകരണ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്പനികള്‍ കേരളത്തില്‍ രംഗത്തെത്തിയിട്ടുണ്ട്.

കർഷകർക്ക് വിത്ത് നല്‍കി, ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിച്ച്‌, വാങ്ങാമെന്നുമുള്ള കരാറില്‍ ഏർപ്പെടുകയാണ് ചെയ്യുക. വടക്കേ ഇന്ത്യയില്‍ വൻകിടക്കാർ, ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ വാങ്ങി ശേഖരിച്ച്‌ പിന്നീട് അവർ നിശ്ചയിക്കുന്ന വിലയിലാണ് വിപണിയിലെത്തിക്കുക. കേരളത്തില്‍ ചില കമ്പനികള്‍ 15,000 ടണ്‍ വരെ ഉത്പന്നങ്ങള്‍ സൂക്ഷിക്കാവുന്ന സംഭരണശാലകളും ഏറ്റെടുത്തിട്ടുണ്ട്.

ഇറക്കുമതി കുറയ്ക്കുക ലക്ഷ്യം
 40 ശതമാനം പയർവർഗങ്ങളാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. ഇതിനായി വൻതോതില്‍ വിദേശനാണ്യശേഖരം ഉപയോഗിക്കേണ്ടിവരുന്നു.
 പയർവർഗങ്ങളുടെ ഉത്പാദനം കൂട്ടുന്നതിന് പ്രോത്സാഹനം നല്‍കണമെന്ന കൃഷി ശാസ്ത്രജ്ഞരുടെയും വിദഗ്ദ്ധരുടെയും ഉപദേശം സ്വീകരിച്ചാണ് നടപടി.

ബോണസ് ലഭിക്കുന്നത്
 ചെറുപയർ
 വൻപയർ
 ഉഴുന്ന്
 മുതിര
 കടല
 സോയ
 തുവര

ഇരിപ്പൂ പാടങ്ങളില്‍ കൃഷിയിറക്കാം
പയർവർഗ കൃഷിയില്‍ മിക്കയിനങ്ങള്‍ക്കും രണ്ട് മാസത്തോളമാണ് വിളവെടുപ്പ് സമയം. കേരളത്തില്‍ ഇരുപ്പൂ കൃഷിയിറക്കുന്ന പാടങ്ങളില്‍ പയർവർഗങ്ങള്‍ കൃഷി ചെയ്യാം. ഇതോടെ മണ്ണ് വളക്കൂറുള്ളതാകും. രണ്ടു തവണ പയർവർഗങ്ങളും ഒരു തവണ നെല്ലും കൃഷിയിറക്കാം.

X
Top