ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചുഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ഉയര്‍ത്തി ജപ്പാന്റെ ആര്‍ആന്റ്‌ഐഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 4.69 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു

കമ്പനികളുടെ ലാഭവളര്‍ച്ച ആറ് പാദത്തിലെ താഴ്ന്ന നിലയില്‍

മുംബൈ: ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (BFSI), ഓയില്‍ & ഗ്യാസ് മേഖലകളെ ഒഴിവാക്കിയാല്‍ 2025 ഏപ്രില്‍-ജൂണ്‍ കാലയളവിലെ ഇന്ത്യന്‍ കമ്പനികളുടെ പ്രകടനം ദുര്‍ബലമായി.

മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് പ്രകാരം 2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അറ്റാദായ വളര്‍ച്ച 8.3 ശതമാനമാണ്. ഇത് 2023 ഡിസംബറിന് ശേഷമുള്ള കുറഞ്ഞ വളര്‍ച്ചയാണ്. മുന്‍പാദത്തെ അപേക്ഷിച്ച് അറ്റാദായം 11 ശതമാനം ഇടിഞ്ഞു.

2022 സെപ്തംബറിന് ശേഷമുള്ള കനത്ത ആഘാതമാണിത്. 8.4 ശതമാനം വരുമാന വളര്‍ച്ച കഴിഞ്ഞ മൂന്ന് പാദത്തിലെ ഏറ്റവും കുറഞ്ഞതാണെന്ന് മാത്രമല്ല, മുന്‍പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.2 ശതമാനം കുറവാണ് വരുമാന വളര്‍ച്ച.

പ്രവര്‍ത്തനലാഭം 10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും അതും മന്ദഗതിയിലാണ്. തുടര്‍ച്ചയായി നോക്കുമ്പോള്‍ 3.3 ശതമാനം കുറവ്. ഇത് 2022 സെപ്തംബറിന് ശേഷമുള്ള ഏറ്റവും കനത്ത ഇടിവാണ്.

ഉപഭോക്തൃ ചെലവുകള്‍ കുറഞ്ഞതും മാക്രോ അനിശ്ചിതത്വവും ക്ലയന്റ് തീരുമാനങ്ങള്‍ വൈകിയതും ഐടി കമ്പനികള്‍ക്ക് വിനയായപ്പോള്‍ ഉപഭോക്തൃ കമ്പനികളുടെ കച്ചവട ചെലവുകളാണുയര്‍ന്നത്. അളവുകള്‍ കുറഞ്ഞതും ലാഭം കുറയാന്‍ കാരണമായി.

വാഹനങ്ങളുടെ ആവശ്യകത കുറവാണ്. ഇത് മാര്‍ജിനെ ബാധിച്ചു. ലോഹമേഖലയില്‍ അളവ് സ്ഥിരമായെങ്കിലും വിലയിടപാടുകള്‍ മെച്ചപ്പെട്ടതിനാല്‍ വരുമാനം നിലനിര്‍ത്താനായിട്ടുണ്ട്.

നിഫ്റ്റി50 കമ്പനികളുടെ അറ്റാദായം 8.2 ശതമാനമാണുയര്‍ന്നത്. ബിഎഫ്എസ്‌ഐ ഒഴികെയുള്ള 25 കമ്പനികളുടെ എബിറ്റ 4.4 ശതമാനമുയര്‍ന്നെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ 3.4 ശതമാനം കുറഞ്ഞു.

X
Top