ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഉല്‍പ്പാദന പ്രതിസന്ധി; വിതരണ ശൃംഖല താളംതെറ്റുന്നു

ശ്ചിമേഷ്യാ സംഘര്‍ഷം ഇന്ധനലഭ്യതയെ പ്രതിസന്ധിയിലാക്കിയതോടെ, ഇന്ത്യയില്‍ വാഹന ഉല്‍പ്പാദനം പ്രതിസന്ധിയിലേക്ക്. ഗ്യാസ് വിതരണത്തിലെ കുറവ് മൂലം മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികളുടെ അസംബ്ലി ലൈനുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി കുറഞ്ഞതും ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണിയും ഇന്ത്യന്‍ വാഹന നിര്‍മ്മാണ മേഖലയെ വന്‍തോതില്‍ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കാറുകള്‍ക്ക് റെക്കോര്‍ഡ് ഡിമാന്‍ഡുള്ള സമയത്താണ് ഈ അപ്രതീക്ഷിത തിരിച്ചടി. നടപ്പ് സാമ്പത്തിക വര്‍ഷം വില്‍പന 4.5 ദശലക്ഷം യൂണിറ്റ് കടക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴും, കമ്പനികളുടെ പക്കല്‍ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

നിര്‍മ്മാണ ശൃംഖലയിലെ ചെറുകിട യൂണിറ്റുകളെയാണ് ഗ്യാസ് ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഫോര്‍ജിംഗ്, കാസ്റ്റിംഗ്, പെയിന്റ് ഷോപ്പുകള്‍ തുടങ്ങിയ സുപ്രധാന മേഖലകള്‍ക്ക് ഇന്ധനം അനിവാര്യമായതിനാല്‍ ഉല്‍പ്പാദന വേഗത നിലനിര്‍ത്താന്‍ കമ്പനികള്‍ പാടുപെടുകയാണ്.

പ്രതിസന്ധി രൂക്ഷമാണെങ്കിലും പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്. മഹീന്ദ്രയും ടാറ്റയും നിലവില്‍ ഉല്‍പ്പാദന നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, വിതരണക്കാരുമായി ചേര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നു.

അതേസമയം, ഹിന്‍ഡാല്‍കോ, കിര്‍ലോസ്‌കര്‍ ഫെറസ് തുടങ്ങിയ പ്രമുഖ വിതരണക്കാര്‍ തങ്ങളുടെ പ്ലാന്റുകളില്‍ ഭാഗികമായി ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി അറിയിച്ചിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ പ്രധാന കാര്‍ നിര്‍മ്മാതാക്കളുടെ ശേഷിയെ ബാധിച്ചേക്കാം.

ആഗോളതലത്തിലെ ഈ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയുടെ വാഹന വിപണിയെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ മാറ്റം വന്നിട്ടുണ്ട്. 2026-ല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ 7.4 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത്, എസ്&പി ഗ്ലോബല്‍ മൊബിലിറ്റി ഇത് 6.3 ശതമാനമായി കുറച്ചു.

വരും മാസങ്ങളില്‍ യുഎസ്, നോര്‍വേ, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് വാതകം എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വിജയിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധിക്ക് താല്‍ക്കാലിക ശമനമുണ്ടാകൂ.

X
Top