‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

വ്യവസായ ഉത്പന്ന പ്രദർശന വിപണന മേള

വയനാട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടവയൽ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന
വയനാട് ഇൻഡസ്ട്രിയൽ എക്സ്പോ തുടങ്ങി. പട്ടികജാതി- പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒആർ കേളു ഉദ്ഘാടനം ചെയ്യും. നടവയൽ ഫെസ്റ്റിനോട് അനുബന്ധിച്ചാണ് വ്യാവസായിക ഉത്പന്ന പ്രദർശന– വിപണന മേള സംഘടിപ്പിക്കുന്നത്. ജില്ലയിലെ വ്യവസായ മേഖലയുടെ ശേഷിയും വൈവിധ്യവും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന പ്രദർശന- വിപണന മേള ജനുവരി ഒന്ന് വരെ നടവയൽ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ 40-ൽ പരം എംഎസ്എംഇ യൂണിറ്റുകൾ ഉത്പന്നങ്ങളുമായി പങ്കെടുക്കും. തേൻ, മുള, കാപ്പി എന്നിവയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ, മൺപാത്രങ്ങൾ, കൈത്തറി–ഹസ്തകല ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വ്യവസായ ഉത്പന്നങ്ങൾ സ്റ്റാളുകളിൽ അണിനിരത്തും. പൊതുജനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി ഒൻപത് വരെ മേള സന്ദർശിക്കാം. പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും, വയനാടിന്റെ വ്യവസായ സാധ്യതകൾ അവതരിപ്പിക്കുകയും ചെയ്യുന്ന വിപണന മേള പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പ്രയോജനകരമാവുമെന്ന് സംഘാടകർ അറിയിച്ചു.

X
Top