കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

16–ാം ധനകാര്യ കമ്മിഷനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു

ന്യൂഡൽഹി: 16–ാം ധനകാര്യ കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. കമ്മിഷന്റെ ഒഎസ്ഡി (ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി) ആയി റിത്വിക് രഞ്ജനം പാണ്ഡെയെ കേന്ദ്രം നിയമിച്ചു.

നിലവിൽ ധനമന്ത്രാലയത്തിൽ ജോയിന്റെ സെക്രട്ടറിയാണ്. അഡീഷനൽ സെക്രട്ടറി റാങ്കിലാണ് പുതിയ നിയമനം.

കേന്ദ്ര, സംസ്ഥാന ധനകാര്യബന്ധങ്ങളിൽ ശുപാർശകൾ നൽകുന്ന ഭരണഘടനാ സ്ഥാപനമാണു ധനകമ്മിഷൻ. വൈകാതെ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ്) അന്തിമമാക്കും.

ഈ മാസം കമ്മിഷൻ രൂപീകരിക്കുമെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥൻ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളുടെ ധനപ്രതിസന്ധി, സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യങ്ങൾ മൂലമുള്ള അധികബാധ്യത അടക്കം പരിഗണിക്കേണ്ടതായി വരും.

X
Top