ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിന് മികച്ച പ്രതികരണം

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിന് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന്റെ ഉദ്ഘാടനം ഇന്നലെ പാലക്കാട് നടന്നു.

പത്ത് ഏക്കർ സ്ഥലം ഉള്ളവർക്ക് സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാൻ അനുവാദം നൽകുന്ന നയം കഴിഞ്ഞ ആഗസ്റ്റിലാണ് സർക്കാർ പ്രഖ്യാപിച്ചത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ 15 നിക്ഷേപകരാണ് പാർക്കുകൾ സ്ഥാപിക്കാൻ മുന്നോട്ടുവന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

ജനുവരി മാസത്തോടെ 15 പുതിയ സ്വകാര്യ പാർക്കുകൾക്ക് കൂടി അനുമതി നൽകുമെന്നതോടെ മൊത്തം പാർക്കുകളുടെ എണ്ണം മുപ്പതായി ഉയരുമെന്നും അദ്ദേഹം കൊച്ചിയിൽ നടന്ന ചടങ്ങിൽ പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള പാർക്കുകളിൽ സംരംഭകർക്ക് ആവശ്യത്തിനനുസരിച്ച് സ്ഥലം ലഭ്യമാക്കാൻ കഴിയാത്തതിനാലാണ് സ്വകാര്യ നിക്ഷേപകരെയും ഈ രംഗത്തേക്ക് ആകർഷിക്കുന്നത്.

ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് വിദ്യാർത്ഥികളുടെ സേവനങ്ങളും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ക്യാമ്പസ് വ്യവസായ പാർക്കുകൾ തുടങ്ങാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

പദ്ധതിയിൽ പങ്കാളികളാകാൻ മുപ്പത് എൻജിനിയറിംഗ് കോളേജുകളും മൂന്ന് പ്രധാന സർവകലാശാലകളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കലാലയങ്ങളോട് ചേർന്ന് അഞ്ച് ഏക്കർ സ്ഥലമുണ്ടെങ്കിൽ ക്യാമ്പസ് വ്യവസായ പാർക്കുകൾ തുടങ്ങാൻ അനുമതി ലഭിക്കും.

X
Top