
ന്യൂഡല്‍ഹി: സ്ലിപ്പേജിലും കോവിഡ് കാല വായ്പകള്‍ എഴുതിതള്ളുന്ന കാര്യത്തിലും സ്വകാര്യബാങ്കുകള്‍ പൊതുമേഖല ബാങ്കുകളേക്കാള്‍ മുന്നില്‍. ഇന്ത്യ റേറ്റിംഗ് ആന്റ് റിസര്‍ച്ച് (ഇന്‍ഡ് – റാ) റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ ബാങ്കുകളുടെ സ്ലിപ്പേജും വായ്പ എഴുതിതള്ളലും 44 ശതമാനമാകുമ്പോള്‍ പൊതുമേഖല ബാങ്കുകളുടെ കാര്യത്തില്‍ ഇത് 23 ശതമാനം മാത്രമാണ്.
അതേസമയം ബാങ്കുകളുടെ ആസ്തി പത്ത് വര്‍ഷത്തെ ഗുണമേന്മയാണ് പ്രകടമാക്കുന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) റേഷ്യോ 4 ശതമാനമായി മെച്ചപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. 2023 സാമ്പത്തിക വര്‍ഷത്തിലെ വായ്പാ ദാതാക്കളുടെ വാര്‍ഷിക ഫലങ്ങള്‍ വിശകലനം ചെയ്താണ് ആഭ്യന്തര റേറ്റിംഗ് ഏജന്‍സി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ബാങ്ക് ബുക്കുകളില്‍ പുന: ക്രമീകരിച്ച ആസ്തി ഏറ്റവും കൂടിയത് 2022 സെപ്തംബറിലാണ്. 2.2 ലക്ഷം കോടി രൂപയാണ് ആ കാലയളവില്‍ പുന: ക്രമീകരിച്ച ആസ്തി. ആസ്തിഗുണനിലവാരത്തില്‍ പുരോഗതി പ്രകടിപ്പിച്ചതിനാല്‍ ബാങ്കുകള്‍ ക്ലീന്‍ സ്ലേറ്റിനടുത്താണ്.