എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എഫ്സിഐയുടെ അധിക അരി വാങ്ങാൻ സംസ്ഥാനങ്ങൾക്ക് മുൻഗണന

കോട്ടയം: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ(FCI) കൈവശമുള്ള അധിക അരി (excess rice) അടിസ്ഥാനവില നൽകി വാങ്ങാൻ സംസ്ഥാനങ്ങൾക്ക് മുൻഗണന. സംസ്ഥാന സർക്കാരുകൾക്ക് നിലവിൽ മുൻഗണനയില്ലായിരുന്നു. ടെൻഡറിൽ പങ്കെടുക്കാനും വിലക്കുണ്ടായിരുന്നു.

വിലക്കുനീക്കിയ കേന്ദ്ര ഭക്ഷ്യമന്ത്രാലയം ന്യായവില വിതരണത്തിന് സംസ്ഥാനങ്ങൾക്ക് എഫ്.സി.ഐ. നിശ്ചയിക്കുന്ന അടിസ്ഥാനവിലയ്ക്ക് ധാന്യമെടുക്കാമെന്ന ഇളവും നടപ്പാക്കി. കേരളം ഏറെക്കാലമായി ആവശ്യപ്പെടുന്നതാണിത്.

കേരളത്തിനുവേണ്ടി അരിവാങ്ങാൻ സപ്ലൈകോയെ ചുമതലപ്പെടുത്തിയെങ്കിലും സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ഉറപ്പുവേണമെന്ന കത്ത് എഫ്.സി.ഐ. ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, കത്തും ആദ്യഘട്ട വിഹിതത്തിനുള്ള ഓർഡറും കൈമാറി. 200 ടൺ പച്ചരിയാണ് ഇപ്പോൾ ലഭ്യമാകുക.

എഫ്.സി.ഐ.യുടെ കൈവശമുള്ള റേഷൻ വിതരണത്തിനു വേണ്ടതിന്റെ ബാക്കിയുള്ള അരിയാണ് പൊതുവിപണയിൽ വിൽക്കുക. ഈ ടെൻഡറിൽ സംസ്ഥാനസർക്കാരുകൾക്കും സ്വകാര്യകമ്പനികൾക്കും വ്യക്തികൾക്കും പങ്കെടുക്കാമായിരുന്നു.

പിന്നീട് സംസ്ഥാനങ്ങൾക്ക് ടെൻഡറിൽ പങ്കെടുക്കാനുള്ള അവസരം റദ്ദാക്കി. ഇത് കേരളത്തിനാണ് വലിയ തിരിച്ചടിയായത്.

പുതിയമാറ്റം ഗുണകരമാണെങ്കിലും പച്ചരി, വെള്ളയരി എന്നിവയാണ് കൂടുതലും എഫ്.സി.ഐ. വഴി കിട്ടുകയെന്ന പരിമിതിയുണ്ട്. പച്ചരിക്ക് ശരാശരി കിലോക്ക്‌ 32 രൂപയാണ് എഫ്.സി.ഐ.

നിശ്ചയിച്ച വില. കേന്ദ്രതീരുമാനം മാറിയതോടെ സപ്ലൈകോ ആവശ്യപ്പെടുന്നത്ര അരി എഫ്.സി.ഐ. നീക്കിയിരിപ്പനുസരിച്ച് നൽകും.

സപ്ലൈകോ 26 രൂപയ്ക്ക് ഇത്‌ വിൽക്കും.

X
Top