ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ക്ഷീരസംഘം സഹകരണ ബിൽ രാഷ്ട്രപതി തള്ളി

ന്യൂഡൽഹി: മില്മ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്ക്കാര് കൊണ്ടുവന്ന ക്ഷീരസംഘം സഹകരണ ബില്ലിന് രാഷ്ട്രപതി അനുമതി നല്കിയില്ല.

ക്ഷീരസംഘം സഹകരണ ബില്കൂടി തള്ളിയതോടെ ഏഴ് ബില്ലുകളില് രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി. ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്.

ക്ഷീരസംഘം അഡ്മിനിസ്ട്രേറ്റര്ക്ക് ഭരണസമിതി തിരഞ്ഞെടുപ്പില് വോട്ട് ചെയ്യാൻ അധികാരം നല്കുന്നതായിരുന്നു ബില്.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും വോട്ട് ചെയ്യാൻ ബില് അധികാരം നല്കിയിരുന്നു. ഇതിലൂടെ മില്മയുടെ ഭരണം പിടിക്കാമെന്നായിരുന്നു സര്ക്കാരിന്റെ കണക്കുകൂട്ടല്. ഇതിനാണ് രാഷ്ട്രപതി അംഗീകാരം നൽകാതിരുന്നത്.

ചാൻസലര് സ്ഥാനത്തുനിന്ന് ഗവര്ണറെ നീക്കാനുള്ള ബില്ല്, സര്വകലാശാല നിയമ ഭേദഗതി ബില്ല്, വൈസ് ചാൻസലര്മാരെ നിര്ണയിക്കുന്ന സെര്ച്ച് കമ്മിറ്റിയിൽ ഗവര്ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ല് എന്നിവയ്ക്ക് നേരത്തെ രാഷ്ട്രപതി അനുമതി നിഷേധിച്ചിരുന്നു.

ക്ഷീരസംഘം സഹകരണ ബില്ലും തള്ളിയതോടെ ഇനി രണ്ട് ബില്ലുകളില്കൂടിയാണ് രാഷ്ട്രപതിയുടെ തീരുമാനം വരാനുള്ളത്.

X
Top