അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

ചെറുകിട സോളർ പ്ലാന്റിന് വൻ സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ പദ്ധതി നടപ്പാക്കാനുള്ള ‘പ്രധാനമന്ത്രി സൂര്യ ഭവനം: സൗജന്യ വൈദ്യുതി’ പദ്ധതിയിൽ 3 കിലോവാട്ട് വരെയുള്ള ചെറുകിട സൗരോർജ പ്ലാന്റുകൾക്ക് വൻ സബ്സിഡി.

അതേസമയം, വലിയ പ്ലാന്റുകളുടെ സബ്സിഡി കുറയും. ഒരു കോടി വീടുകളിൽ ഏറിയ പങ്കും 3 കിലോവാട്ടിൽ താഴെയാകാൻ സാധ്യതയുള്ളതിനാലാണ് ചെറുകിട പ്ലാന്റുകൾക്കുള്ള സബ്സിഡി വർധിപ്പിച്ചത്.

സൗരോർജ പ്ലാന്റിലെ ഉൽപാദനം വഴി ഒരു കുടുംബത്തിന് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ ലാഭിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 75,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങൾക്കും ആനുകൂല്യം നൽകും. കുറഞ്ഞ പലിശയ്ക്ക് വായ്പയും അനുവദിക്കും.

3 കിലോവാട്ട് വരെ
ഇതുവരെ 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് ഓരോ കിലോവാട്ടിനും 18,000 രൂപയായിരുന്നു സബ്സിഡി. ഇനി മുതൽ 2 കിലോവാട്ട് വരെയുള്ള പ്ലാന്റ് സ്ഥാപിക്കാൻ ഒരു കിലോവാട്ടിന് 30,000 രൂപ വീതം ലഭിക്കും. മൂന്നാമത്തെ കിലോവാട്ടിന് 18,000 രൂപയും.

ഉദാ: 3 കിലോവാട്ട് സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് നിലവിൽ 54,000 രൂപയാണ് സബ്സിഡിയെങ്കിൽ ഇനി മുതൽ 78,000 രൂപ. ഒരു ലക്ഷം രൂപയിൽ താഴെ ചെലവിൽ 3 കിലോവാട്ട് പ്ലാന്റ് സ്ഥാപിക്കാം.

3 കിലോവാട്ടിനു മുകളിൽ
3 കിലോവാട്ടിനു മുകളിലുള്ള ഏത് പ്ലാന്റിനും ലഭിക്കാവുന്ന ആകെ സബ്സിഡി 78,000 രൂപയായി നിജപ്പെടുത്തി. 6 കിലോവാട്ടിനു താഴെയുള്ള പ്ലാന്റുകൾക്ക് പുതിയ സബ്സിഡി തീരുമാനം ഗുണകരമാണ്. എന്നാൽ ഇതിനു മുകളിലുള്ള പ്ലാന്റുകൾക്ക് സബ്സിഡി തുക നിലവിലുള്ളതിനേക്കാൾ കുറയും.

ഉദാ: 6 കിലോവാട്ട് പ്ലാന്റിന് നിലവിൽ 81,000 രൂപയാണ് സബ്സിഡിയെങ്കിൽ, ഇനി 78,000 രൂപയായി കുറയും.

അപേക്ഷിക്കാൻ
ഉപയോഗം പ്രതിമാസം 150 യൂണിറ്റ് എങ്കിൽ 2 കിലോവാട്ട് വരെ സ്ഥാപിക്കുന്നത് ഉചിതം. 150 മുതൽ 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 3 കിലോവാട്ട് വരെയും സ്ഥാപിക്കാം.

വെബ്സൈറ്റ്: pmsuryaghar.gov.in കൺസ്യൂമർ നമ്പർ, ബാങ്ക് വിവരങ്ങൾ അടക്കം നൽകണം.
ഫീസിബിലിറ്റി അപ്രൂവൽ ലഭിച്ച ശേഷം അംഗീകൃത കമ്പനി വഴി പ്ലാന്റ് സ്ഥാപിക്കുക.

പദ്ധതി കമ്മിഷൻ ചെയ്ത് 30 ദിവസത്തിനകം സബ്സിഡി തുക അക്കൗണ്ടിലെത്തും.

സബ്സിഡിയിലെ വർധനയിങ്ങനെ
പ്ലാന്റിന്റെ ഉൽപാദനശേഷി, പഴയ സബ്സിഡി, പുതിയ സബ്സിഡി (രൂപയിൽ) എന്ന ക്രമത്തിൽ
1 കിലോവാട്ട്: 18,000, 30,000
2 കിലോവാട്ട്: 36,000, 60,000
3 കിലോവാട്ട്: 54,000, 78,000
4 കിലോവാട്ട്: 63,000, 78,000
5 കിലോവാട്ട്: 72,000, 78,000
6 കിലോവാട്ട്: 81,000, 78,000

X
Top