ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഇന്ത്യൻ സിനിമയുടെ ‘ഡാർലിങ്’ പ്രഭാസിന് ഇന്ന് ജന്മദിനം

ഹൈദരാബാദ്: ഇന്ത്യൻ സിനിമയിലെ മുൻനിര പാൻ-ഇന്ത്യൻ താരം പ്രഭാസിന് ഇന്ന് ജന്മദിനം. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ നേടിയ താരത്തിന് സിനിമാ മേഖലയിൽ നിന്നുള്ളവരും ആരാധകരും ആശംസയുമായി രംഗത്തെത്തി. അതേസമയം ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ  പ്രോജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.’ദി രാജാസാബ്’, ‘സലാർ: പാർട്ട് 2 – ശൗര്യാംഗ പർവ്വ’, ‘സ്പിരിറ്റ്’, ‘കൽക്കി 2898 AD: പാർട്ട് 2’ തുടങ്ങിയ വൻകിട ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഈ ചിത്രങ്ങൾക്കായി സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.

സ്ഥിരമായ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്കപ്പുറം വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന പ്രകൃതവും പ്രഭാസിനെ നിർമ്മാതാക്കൾക്കിടയിൽ വിശ്വസ്തനാക്കുന്നു. ഒരു സിനിമയുടെ വിജയഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി പ്രഭാസിന്റെ സാന്നിധ്യമാണ് പല നിർമ്മാതാക്കളും കണക്കാക്കുന്നത്. എല്ലാ വർഷവും ഒക്ടോബറിൽ ആരാധകർ താരത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പഴയ ഹിറ്റ് ചിത്രങ്ങളായ ‘ഈശ്വർ’, ‘പൗർണമി’, ‘ബാഹുബലി’ തുടങ്ങിയവ വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നുണ്ട്. സിനിമാ ജീവിതത്തിനപ്പുറം, പൊതുശ്രദ്ധയിൽ വരാതെ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളിലൂടെയും പ്രഭാസ് ശ്രദ്ധേയനാണ്.

അതിവേഗം സിനിമകൾ പൂർത്തിയാക്കുന്നതിലും താരം മുന്നിലാണ്. ‘കൽക്കി’, ‘സലാർ’ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ ഒരു വർഷത്തിനുള്ളിലാണ് പ്രഭാസ് പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ‘ബാഹുബലി’, ‘കൽക്കി’ തുടങ്ങിയ ചിത്രങ്ങളിലൂടെ 1000 കോടി ക്ലബ്ബിൽ സ്ഥിരമായി ഇടം നേടുന്ന പ്രഭാസ്, ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കുന്ന സംവിധായകരുടെ ആദ്യ പരിഗണനയിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്.

X
Top