അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ജി. രവിശങ്കറിനെ സിഎഫ്‌ഒ ആയി നിയമിച്ച് പവർ ഗ്രിഡ്

മുംബൈ: കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (CFO) ജി. രവിശങ്കറിനെ നിയമിക്കുന്നതായി അറിയിച്ച് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 2022 സെപ്റ്റംബർ 26 ന് നിയമനം പ്രാബല്യത്തിൽ വന്നതായി കമ്പനി കൂട്ടിച്ചേർത്തു. നിയമന അറിയിപ്പിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 1.02 ശതമാനം ഉയർന്ന് 206.99 രൂപയിലെത്തി.

ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം കമ്പനിയിൽ ഫിനാൻസ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. കൂടാതെ രവിശങ്കറിന് ഫിനാൻസ് മേഖലയിൽ 32 വർഷത്തെ പ്രവർത്തി പരിചയമുണ്ട്.

വിവിധ സംസ്ഥാനങ്ങളിലുടനീളമുള്ള ബൾക്ക് പവർ ട്രാൻസ്മിഷനിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. കമ്പനിയുടെ 51.34% ഓഹരി ഇന്ത്യാ ഗവൺമെന്റിന്റെ കൈവശമാണ്.

X
Top