
അധിക തീരുവയുടെ പശ്ചാത്തലത്തിൽ അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ തപാൽ ഉരുപ്പടികളുടെയും ബുക്കിംഗ് 2025 ഓഗസ്റ്റ് 25 മുതൽ പ്രാബല്യത്തിൽ വരുംവിധം താൽക്കാലികമായി നിർത്തിവെയ്ക്കാൻ തപാൽ വകുപ്പ് തീരുമാനിച്ചു.
100 യുഎസ് ഡോളർ വരെ മൂല്യമുള്ള കത്തുകളും രേഖകളും സമ്മാന ഇനങ്ങളും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഇനങ്ങള്‍ സ്വീകരിക്കുന്നതും അമേരിക്കയിലേക്ക് അയയ്ക്കുന്നതും സിബിപിയുടെയും യുഎസ്പിഎസിന്റെയും കൂടുതൽ വിശദീകരണങ്ങൾക്ക് വിധേയമായി തുടരും.
എല്ലാ പങ്കാളികളെയും ഏകോപിപ്പിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്ന തപാല്‍വകുപ്പ് എത്രയും വേഗം സേവനങ്ങൾ സാധാരണ നിലയിലാക്കാൻ എല്ലാ ശ്രമങ്ങളും തുടരുകയാണ്.
നിലവിലെ സാഹചര്യങ്ങൾ മൂലം അമേരിക്കയിലേക്ക് അയയ്ക്കാനാവാത്ത സാധനങ്ങള്‍ ഇതിനകം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് തപാൽ തുക തിരിച്ചുലഭിക്കാന്‍ അപേക്ഷിക്കാവുന്നതാണ്.