അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ജനപ്രിയ നയങ്ങള്‍ ഗ്രാമീണ ഡിമാന്റിനെ ഉയര്‍ത്തുമെന്ന് ജെഫറീസ്

ന്യൂഡല്‍ഹി: ദേശീയ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേശീയ, സംസ്ഥാന സര്‍ക്കാറുകള്‍ ജനപ്രിയ നയങ്ങള്‍ സ്വീകരിക്കുമെന്നും അത് ഗ്രാമങ്ങളിലെ ഡിമാന്റ് വളര്‍ത്തുമെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനം ജെഫറീസ്. കര്‍ണ്ണാടക സംസ്ഥാന തെരെഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അതുകൊണ്ടുതന്നെ വരും ദിവസം കൂടുതല്‍ ജനപ്രിയ നടപടികള്‍ പ്രതീക്ഷിക്കുകയാണ് ജെഫറീസ്.

ദുര്‍ബലമായ മണ്‍സൂണ്‍ ഗ്രാമീണ ഡിമാന്റ് കുറയ്ക്കുമെന്ന ഭയം ബ്രോക്കറേജ് സ്ഥാപനം തള്ളുന്നു. ” ഗ്രാമീണ വരുമാനത്തിന്റെ ഗണ്യമായ ഭാഗം സേവനങ്ങളും ഉല്‍പാദനവുമാണ്. ഗ്രാമങ്ങളില്‍ നിന്ന് നഗരപ്രദേശങ്ങളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം സ്ഥിരമായി തുടരുന്നു. ഗ്രാമീണ ഉപഭോഗം / പ്രാദേശിക പ്രവര്‍ത്തനത്തിന്റെ വലിയൊരു ഭാഗം നഗരപ്രദേശങ്ങളില്‍ നിന്നുള്ള പണമയയ്ക്കലുകളാല്‍ നയിക്കപ്പെടുന്നു, ”’
വിശകലന വിദഗ്ധര്‍ പറഞ്ഞു.

ഗ്രാമീണ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും ജെഫറീസ് കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ വേതന വളര്‍ച്ച 27 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിട്ടുണ്ട്. എന്‍ആര്‍ഇജിഎ തൊഴില്‍ ആവശ്യം കോവിഡിന് മുമ്പുള്ള നിലവാരത്തിലെത്തുന്നു.

അതുകൊണ്ടുതന്നെ അവശ്യ ഉത്പന്ന കമ്പനി ഓഹരികള്‍
6-12 മാസത്തേയ്ക്ക് ജെഫറീസ് ശുപാര്‍ശ ചെയ്തു. ഗ്രാമീണ വീണ്ടെടുക്കല്‍ വേഗത കൈവരിക്കുകയും കുറഞ്ഞ ചരക്ക് വിലയോടൊപ്പം മാര്‍ജിന്‍ മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ ഓഹരികള്‍ക്ക് പ്രയോജനം ലഭിക്കും.വ്യാവസായിക മേഖല,ബാങ്ക് ഓഹരികള്‍ക്കും ജെഫറീസ് ഓവര്‍വെയ്റ്റ് റേറ്റിംഗാണ് നല്‍കുന്നത്.

X
Top