
മുംബൈ: പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1159 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 477 ശതമാനം കൂടുതല്‍.
അറ്റ പലിശ വരുമാനം (എന്‍ഐഐ) 30 ശതമാനം ഉയര്‍ന്ന് 9499 കോടി രൂപയായി. പ്രൊവിഷന്‍സ് (നികുതി ഇതരം) ആന്റ് കണ്ടിന്‍ജന്‍സീസ് 21 ശതമാനം താഴ്ന്ന് 3830 കോടി രൂപയായിട്ടുണ്ട്. ലോണ്‍ നഷ്ടത്തിനുള്ള പ്രൊവിഷന്‍ 20 ശതമാനം ഇടിഞ്ഞ് 3625 കോടി രൂപ.
മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 9.76 ശതമാനത്തില്‍ നിന്നും 8.74 ശതമാനമായി മെച്ചപ്പെട്ടു. മുന്‍പാദത്തില്‍ ഇത് 11.78 ശതമാനമായിരുന്നു.2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.65 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.