സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്

പിഎൻബിയില്‍ ₹2400 കോടിയുടെ വായ്പാതട്ടിപ്പ്

മുംബൈ: രണ്ട് സ്ഥാപനങ്ങളുടെ മുൻ പ്രൊമോട്ടർമാർക്കെതിരെ 2,000 കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി പഞ്ചാബ് നാഷണല്‍ ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചു.

എസ്.ആർ.ഇ.ഐ. എക്യുപ്‌മെന്റ് ഫിനാൻസ് ലിമിറ്റഡിന്റെ 1,241 കോടി രൂപയുടെയും എസ്.ആർ.ഇ.ഐ. ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡിന്റെ 1,193 കോടി രൂപയുടെയും വായ്പാ അക്കൗണ്ടുകളിലാണ് ക്രമക്കേട് നടന്നത്.

വായ്പാതട്ടിപ്പ് വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരിവിപണിയില്‍ പി.എൻ.ബിയുടെ ഓഹരിമൂല്യത്തില്‍ ചെറിയ ഇടിവ് സംഭവിച്ചു. 120.35 രൂപയാണ് ഇപ്പോള്‍ പി.എൻ.ബിയുടെ ഓഹരിമൂല്യം.

X
Top