എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

റൈറ്റ്സ് ഇഷ്യൂവിലൂടെ പിഎൻബി 2,494 കോടി രൂപ സമാഹരിച്ചു

ന്യൂഡൽഹി: ബിസിനസ് വളർച്ച ലക്ഷ്യമിട്ട് പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) പ്രമോട്ട് ചെയ്യുന്ന പി.എൻ.ബി ഹൗസിംഗ് ഫിനാൻസ് റൈറ്റ്സ് അവതരണത്തിലൂടെ 2,494 കോടി രൂപ സമാഹരിച്ചു.

2023 ഏപ്രിൽ 27-ന് അവസാനിച്ച ഇഷ്യൂവിലൂടെ ലഭിച്ച തുക മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനാണ് വിനിയോഗിക്കുക. റൈറ്റ്സ് ഇഷ്യൂ കഴിയുമ്പോൾ, കമ്പനിയുടെ പ്രൊമോട്ടർ എന്ന നിലയിൽ പി.എൻ.ബിയുടെ ഓഹരി പങ്കാളിത്തം 32.53 ശതമാനത്തിൽ നിന്ന് 30 ശതമാനത്തിൽ താഴെയാകും.

എന്നാൽ ഇത് 26 ശതമാനത്തേക്കാൾ കൂടുതലായതിനാൽ പ്രമോട്ടർ പദവി നിലനിർത്താൻ ബാങ്കിനാകും.

2021 മേയിൽ 4,000 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കുന്നതിനായി, പി.എൻ.ബി ഹൗസിംഗ് മറ്റ് നിക്ഷേപകർക്കൊപ്പം സംയുക്ത സംരംഭ പങ്കാളിയായ കാർലൈൽ ഗ്രൂപ്പുമായി ഒരു കരാറിൽ ഏർപ്പെട്ടിരുന്നു.

എന്നാൽ നിയമ നടപടികളിലെ കാലതാമസം കാരണം ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

2022 മാർച്ചിലാണ് പി.എൻ.ബി ഹൗസിംഗിന്റെ ബോർഡ് 2,500 കോടി രൂപയുടെ റൈറ്റ്സ് വിതരണത്തിന് അംഗീകാരം നൽകിയത്.

X
Top