വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് അവകാശ ഓഹരി ഇഷ്യു ഏപ്രില്‍ 13ന്

മുംബൈ: പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് അവകാശ ഓഹരി ഇഷ്യൂ 2023 ഏപ്രില്‍ 13-ന് തുറക്കും. ഏപ്രില്‍ 27 വരെയാണ് അവകാശ ഓഹരി ഇഷ്യു. ഓഹരി ഒന്നിന് 275 രൂപയിലാണ് അവകാശ ഓഹരി ഇഷ്യു ചെയ്യുന്നത്.

നിലവിലെ വില 486.80 രൂപയാണെന്നിരിക്കെ 40 ശതമാനത്തിലധികം ഡിസ്‌ക്കൗണ്ടിലാണ് ഇഷ്യു. ഏപ്രില്‍ 5 ആണ് അവകാശ ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കു്ന്നത്.

ഓഹരികള്‍ വാങ്ങാനുള്ള അവസാന തീയതി ഏപ്രില്‍ 3 ആണ്. പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണ് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്.

2500 കോടി രൂപയുടെ റൈറ്റ് ഇഷ്യുവിന് മാര്‍ക്കറ്റ് റെഗുലേറ്റര്‍, സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മാര്‍ച്ച് 14 നാണ് അനുമതി നല്‍കിയത്.

മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 4000 കോടി രൂപയുടെ ഇക്വിറ്റി മൂലധന സമാഹരണത്തിന് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് നേരത്തെ ശ്രമിച്ചിരുന്നു. ഇതിനായി പങ്കാളിത്ത സ്ഥാപനമായ കാര്‍ലൈല്‍ ഗ്രൂപ്പുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.

എന്നാല്‍ ഒക്ടോബര്‍ 2021 ല്‍ കമ്പനി ഓഹരി വില്‍പന പദ്ധതി യില്‍ നിന്നും പിന്മാറി. ഈ ഇടപാടില്‍ കാര്‍ലൈല്‍ ഗ്രൂപ്പുമായി നിയമനടപടികള്‍ നടക്കുകയാണ്.

X
Top