കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

പി എം-സ്വനിധി സാർവത്രിക സംരംഭകത്വ പ്രോത്സാന പദ്ധതിയിലൂടെ ഇതുവരെ വിതരണം ചെയ്തത് 9,152 കോടി രൂപയുടെ വായ്പ

കൊച്ചി: വഴിയോരക്കച്ചവടക്കാർക്കായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ചെറുകിട വായ്പാ പദ്ധതിയായ പി എം-സ്വനിധി (PM SVANidhi) അഥവാ പി എം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി, ‘സാർവത്രിക സംരംഭകത്വം’ പ്രോത്സാഹിപ്പിക്കുന്നതിലും ലിംഗ സമത്വം കൈവരിക്കുന്നതിലും പ്രോത്സാഹനം നൽകി വരുന്നു.

കോവിഡ് 19 മഹാമാരിക്കാലത്ത് 2020 ജൂൺ 1ന് ഭവന, നഗരകാര്യ മന്ത്രാലയം തുടക്കം കുറിച്ച പദ്ധതി, അർഹരായ വഴിയോരക്കച്ചവടക്കാർക്ക് 50,000 രൂപ വരെയുള്ള ഈട് രഹിത വായ്പ ലഭ്യമാക്കി വരുന്നു.

മൂന്ന് തവണകളായാണ് വായ്പ നൽകുന്നത് – 10,000 രൂപയുടെ ആദ്യ ഗഡു, ആദ്യ ഗഡുവിന്റെ തിരിച്ചടവിന് വിധേയമായി 20,000 രൂപയുടെ രണ്ടാം ഗഡു, രണ്ടാം ഗഡുവിന്റെ തിരിച്ചടവിന് വിധേയമായി 50,000 രൂപയുടെ മൂന്നാം ഗഡു എന്നിങ്ങനെയാണിത്.

പി എം-സ്വനിധി യുടെ പരിവർത്തനാത്മക സ്വാധീനം വിശകലനം ചെയ്ത ‘PM SVANidhi: Strengthening Country’s Social Fabric through empowering grass root market mavericks’ എന്ന തലക്കെട്ടിൽ SBI പുറത്തിറക്കിയ ഒരു പുതിയ ഗവേഷണം, 43% വരുന്ന പി എം-സ്വനിധി ഗുണഭോക്താക്കൾ വനിതകളായ വഴിയോരക്കച്ചവടക്കാരാണെന്ന് കണ്ടെത്തുകയും പദ്ധതിയുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.

പിഎം സ്വനിധി ഗുണഭോക്താക്കളിൽ 44% പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ 22% വരും.

തന്റെ ബ്ലോഗിലൂടെ റിപ്പോർട്ട് പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ പരിവർത്തനാത്മക സ്വഭാവത്തെ പ്രശംസിച്ചു.

X
Top