കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

പിഎം പ്രണാം പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയേക്കും

ന്യൂഡല്‍ഹി: ജൂണ് 14ന് ചേരുന്ന മന്ത്രിസഭാ യോഗം പിഎം പ്രണാം പദ്ധതിക്ക് അംഗീകാരം നല്‍കിയേക്കും. ക്യാബിനറ്റും സിസിഇഎയും (സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി) ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. ജൈവ-രാസ വളങ്ങളുടെ സന്തുലിത ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് പിഎം പ്രണാം(കാര്‍ഷിക പരിപാലന യോജനയ്ക്കുള്ള ഇതര പോഷകങ്ങളുടെ പ്രോത്സാഹനം) പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇത് വഴി രാസവള സബ്‌സിഡി കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. നിര്‍ദ്ദിഷ്ട പദ്ധതിയ്ക്ക് പ്രത്യേക ബജറ്റുണ്ടായിരിക്കില്ല. വളം സബ്‌സിഡിയില്‍ നിന്നും ലാഭിക്കുന്നത് ഉപയോഗിച്ചായിരിക്കും പണം കണ്ടെത്തുക.

തുകയില്‍ 50% സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റായി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാന്റിന്റെ 70% ഇതര വള ഉല്‍പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ഉപയോഗിക്കാം. ശേഷിക്കുന്ന 30 ശതമാനം വളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും ചെലവഴിക്കും.

പങ്കാളികളായ കര്‍ഷകര്‍, പഞ്ചായത്തുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്ക് പ്രതിഫലം നല്‍കുന്നതിനും തുക വിനിയോഗിക്കും. രാസവള സബ്‌സിഡി കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2022-23 സാമ്പത്തികവര്‍ഷത്തില്‍ വളം സബ്‌സിഡി 2.25 ലക്ഷം കോടി രൂപയായിരുന്നു.

2021-22 വര്‍ഷത്തെ 1.62 ലക്ഷം കോടി രൂപയേക്കാള്‍ 39 ശതമാനം കൂടുതലാണിത്.

X
Top