അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

10 ലക്ഷം തൊഴിലവസരം ഒരുക്കാൻ കേന്ദ്രം

ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനകം രാജ്യത്തു 10 ലക്ഷം തൊഴിലവസരം ഒരുക്കാൻ കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സർക്കാർ വകുപ്പുകൾക്കു നിർദേശം നൽകി. ദൗത്യമായി കണക്കാക്കി മന്ത്രാലയങ്ങളും വകുപ്പുകളും നിയമനങ്ങൾ നൽകണമെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശം.
എട്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണു സർക്കാർ തീരുമാനം. 18 മാസത്തിനകം 10 ലക്ഷം തൊഴിലുകൾ ലഭ്യമാക്കുന്നതിനായി വിവിധ വകുപ്പ് മേധാവികളുമായി മോദി ചർച്ച നടത്തിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തൊഴിലില്ലായ്മ വലിയ പ്രശ്നമാണെന്നു പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ഇടപെടൽ. സർക്കാർ വകുപ്പുകളിൽ ഇപ്പോൾത്തന്നെ നിരവധി പോസ്റ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടെന്നാണു റിപ്പോർട്ട്.
വിവിധ മേഖലകളിലായി 60 ലക്ഷം ജോലി ഒഴിവുകൾ വെറുതെ കിടക്കുന്നെന്ന ഗുരുതര ആരോപണവുമായി ബിജെപി എംപി വരുൺ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയുടെ തോത് ഏപ്രിലിൽ 7.83% ആയിരുന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കു പ്രകാരം മാർച്ചിൽ ഇത് 7.6% ആയിരുന്നു. നഗര മേഖലയിൽ തൊഴിലില്ലായ്മ 9.22% ആണ്. ഗ്രാമീണ മേഖലയിൽ 7.18%. മാർച്ചിൽ ഇവ യഥാക്രമം 8.28%, 7.29% എന്നിങ്ങനെ ആയിരുന്നു.

X
Top