2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് സുസുകി മോട്ടോർ കോർപ്പറേഷനോട് മോദി

ദില്ലി: ക്വാഡ് ഉച്ചകോടിക്കായി ജപ്പാനിലെ ടോക്കിയോയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സുസുക്കി മോട്ടോർ കോർപ്പറേഷന്റെ മുതിർന്ന ഉപദേഷ്ടാവ് ഒസാമു സുസുക്കിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, സുസുക്കിയുടെ ഇന്ത്യയിലെ സഹകരണവും സംഭാവനയും പ്രധാനമന്ത്രി അനുസ്മരിക്കുകയും ഇന്ത്യയുടെ വാഹന വ്യവസായത്തിൽ സുസുക്കി മോട്ടോഴ്‌സിന്റെ പരിവർത്തനപരമായ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയുടെ സുസ്ഥിര വളർച്ചയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററികൾക്കും ഉൽപ്പാദന സൗകര്യങ്ങളും പുനരുപയോഗ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതുൾപ്പെടെ ഇന്ത്യയിലെ കൂടുതൽ നിക്ഷേപ അവസരങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു. ജപ്പാൻ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനുഫാക്ചറിംഗ് (ജെഐഎം), ജാപ്പനീസ് എൻഡോവ്ഡ് കോഴ്‌സുകൾ (ജെഇസി) എന്നിവയിലൂടെയുള്ള നൈപുണ്യ വികസനം ഉൾപ്പെടെ, ഇന്ത്യയിൽ പ്രാദേശിക നവീകരണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങളും അവർ ചർച്ച ചെയ്തു.
സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഓട്ടോമൊബൈൽ, ഓട്ടോ ഘടക മേഖലകളിലെ ഉത്പ്പാദനബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതി പ്രകാരം അംഗീകരിച്ച അപേക്ഷകരിൽ ഉൾപ്പെടുന്നതിനെ അവർ അഭിനന്ദിച്ചു.

X
Top