കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി 24,000 കോടി രൂപയുടെ പദ്ധതി ആരംഭിച് പ്രധാനമന്ത്രി

ജാർഖണ്ഡ് : ദരിദ്രരായ ഗോത്രവർഗക്കാർക്ക് നീതി ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോത്രവർഗ പ്രവർത്തകനായിരുന്ന ബിർസമുണ്ടയുടെ ജന്മദിനത്തിൽ ദുർബലരായ ആദിവാസി വിഭാഗങ്ങൾക്കായി 24,000 കോടി രൂപയുടെ പദ്ധതികൾ ആരംഭിക്കുമെന്ന് പ്രധാന മന്ത്രി വാഗ്‌ദാനം ചെയ്തു.

‘പിഎം ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ’, വിവിധ കേന്ദ്ര പദ്ധതികൾക്ക് അർഹതയുള്ളതും പൗരന്മാരിലേക്ക് എത്തിച്ചേരാൻ ലക്ഷ്യമിട്ടുള്ള രാജ്യവ്യാപക പരിപാടിയായ ‘വിക്ഷിത് ഭാരത് സങ്കൽപ് യാത്ര’ ഉൾപ്പെടെ നിരവധി പദ്ധതികളും മോദി ആരംഭിച്ചു.രാജ്യത്തിന്റെ വികസനത്തിനായി സ്ത്രീകൾ, കർഷകർ, യുവാക്കൾ, ഇടത്തരക്കാർ, ദരിദ്രർ എന്നിങ്ങനെ നാല് തൂണുകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും മറ്റ് സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പിനും മുന്നോടിയായി ജാർഖണ്ഡിലെ ആദിവാസി വോട്ടർമാരെ ആകർഷിക്കാൻ ബിജെപി ലക്ഷ്യമിടുന്നതിനാൽ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഗവർണർ സിപി രാധാകൃഷ്ണൻ, കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, അന്നപൂർണാദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പ്രധാന അടിത്തറയാണ് ‘പിഎം ജന്മൻ’ അല്ലെങ്കിൽ ‘പിഎം ജൻജാതി ആദിവാസി ന്യായ മഹാ അഭിയാനെന്ന് പ്രധാനമന്ത്രി പറഞ്ഞു . ആദിവാസി ക്ഷേമത്തിനായുള്ള ബജറ്റ് ആറിരട്ടി വർധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.രാജ്യത്തെ 22,000-ലധികം ഗ്രാമങ്ങളിൽ താമസിക്കുന്ന ഇത്തരം 75 ആദിവാസി സമൂഹങ്ങളെയും പ്രാകൃത ഗോത്രങ്ങളെയും സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗോത്രവർഗത്തിന്റെ അഭിമാനമായുള്ള ബിർസ മുണ്ടയുടെ പ്രചോദനാത്മകമായ പോരാട്ടത്തെ പരാമർശിച്ചുകൊണ്ട്, അസംഖ്യം ഗോത്രവീരന്മാരുമായുള്ള ജാർഖണ്ഡ് ഭൂമിയുടെ ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു.തിലക മാഞ്ചി, സിദ്ധു കൻഹു, ചന്ദ് ഭൈരവ്, ഫുലോ ഝാനോ, നിലാംബർ, പീതാംബർ, ജത്ര തന ഭഗത്, ആൽബർട്ട് എക്ക തുടങ്ങി നിരവധി വീരന്മാർ ഈ നാടിന് അഭിമാനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡുവായി 18,000 കോടി രൂപയും മോദി അനുവദിച്ചു, കന്നുകാലികൾക്ക് സൗജന്യ വാക്സിനേഷനായി സർക്കാർ 15,000 കോടി രൂപ ചെലവഴിക്കുന്നതായി പറഞ്ഞു. വിശ്വകർമ പദ്ധതിക്കായി 13,000 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

X
Top