ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

പി.എം കിസാന്‍ സമ്മാന പദ്ധതി: കെവൈസി വിവരങ്ങള്‍ നൽകേണ്ട അവസാന തിയതി സെപ്റ്റംബര്‍ 30

പി.എം കിസാന്‍ സമ്മാന നിധി പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ സെപ്റ്റംബര്‍ 30നകം നല്‍കണം. ഇല്ലെങ്കില്‍ ആനുകൂല്യം തുടര്‍ന്ന് ലഭിക്കില്ലെന്ന് കൃഷി ഓഫീസര്‍മാര്‍ അറിയിച്ചു.

കൃഷിഭവനുകള്‍ നല്‍കിയിട്ടുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ അക്ഷയ, കോമണ്‍ സര്‍വീസ് സെന്ററുകള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവ മുഖേന കെവൈസി രേഖകള്‍ സമര്‍പ്പിക്കാം.

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. ആവശ്യമുള്ളവര്‍ക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാം.

ഇതുവരെ ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടത്തേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കാര്‍ഷിക വിവരസങ്കേതം ടോള്‍ഫ്രീ നമ്പര്‍ 1800 425 1661, പി എം കിസാന്‍ സംസ്ഥാന ഹെല്‍ത്ത് ഡെസ്‌ക് നമ്പര്‍ 0471 – 2964022, 2304022 എന്ന നമ്പറുകളിലോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം.

X
Top