ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സിഎസ്ബി ബാങ്കിലെ 1.84% ഓഹരി വിറ്റ് പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെന്റ്

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ സിഎസ്‌ബി ബാങ്കിന്റെ 1.84 ശതമാനം ഓഹരികൾ വിറ്റഴിച്ച് പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെന്റ്. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെയാണ് സ്ഥാപനം ബാങ്കിന്റെ ഓഹരികൾ വിറ്റഴിച്ചത്. 74 കോടി രൂപയാണ് നിർദിഷ്ട ഇടപാടിന്റെ മൂല്യം.

പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെന്റ് സിഎസ്‌ബി ബാങ്കിന്റെ ഓഹരി മൂലധനത്തിന്റെ 1.84 ശതമാനം വരുന്ന 32 ലക്ഷം ഓഹരികളാണ് വിറ്റതെന്ന് ബി‌എസ്‌ഇയിൽ ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ വ്യക്തമാക്കുന്നു. ഓഹരികൾ ഓരോന്നിനും ശരാശരി 233 രൂപ നിരക്കിൽ നടന്ന വില്പനയിലൂടെ സ്ഥാപനം 74.56 കോടി രൂപ സമാഹരിച്ചു.

അതേസമയം, എസ്ബിഐ മ്യൂച്വൽ ഫണ്ട് അതേ വിലയിൽ ബാങ്കിന്റെ 31 ലക്ഷത്തിലധികം ഓഹരികൾ ഏറ്റെടുത്തു. വെള്ളിയാഴ്ച ബിഎസ്ഇയിൽ സിഎസ്ബി ബാങ്കിന്റെ ഓഹരികൾ 6.89 ശതമാനം ഇടിഞ്ഞ് 233 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top