എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യയിൽ പ്ളാറ്റിനം ആഭരണങ്ങൾക്കും പ്രിയമേറുന്നു

ന്യൂഡൽഹി: സ്വർണത്തിനും വജ്രത്തിനും പിന്നാലെ ഇന്ത്യയിൽ പ്ളാറ്റിനം ആഭരണങ്ങൾക്കും പ്രിയമേറുന്നു.

കഴിഞ്ഞ ഒക്‌ടോബർ-ഡിസംബറിൽ റീട്ടെയിൽ വില്പന വളർച്ച 22 ശതമാനമാണെന്ന് പ്ളാറ്റിനം ഗിൽഡ് ഒഫ് ഇന്റർനാഷണൽ (പി.ജി.ഐ) വ്യക്തമാക്കി. വിവാഹ, ഉത്സവകാല സീസണാണ് വില്പനയ്ക്ക് കരുത്തായത്.

പ്ളാറ്റിനം ജുവലറിയിലെ പുതിയ ഡിസൈനുകൾ, ഉപഭോക്തൃ വാങ്ങൽശേഷിയിലെ ഉണർവ്, ഇ-കൊമേഴ്‌സ് ആഭരണവിപണിയുടെ വളർച്ച എന്നിവ പ്ളാറ്റിനത്തിന്റെ സ്വീകാര്യത ഉയർത്തിയെന്ന് വിലയിരുപ്പെടുന്നു.

കഴിഞ്ഞ ദീപാവലി, ധൻതേരസ് ഉത്സവകാലത്ത് മികച്ച വില്പനയുണ്ടായി. യുവതികൾക്കിടയിലാണ് പ്ളാറ്റിനം ആഭരണങ്ങൾക്ക് ഏറെ പ്രിയമെന്ന് ജുവലറിക്കാർ വ്യക്തമാക്കുന്നു.

ഗുജറാത്തിലും ദക്ഷിണേന്ത്യയിലുമാണ് ഏറ്റവുമധികം ഡിമാൻഡുള്ളത്.

X
Top