ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

പിരമല്‍ ഫാര്‍മയ്ക്ക് ഓഹരികള്‍ ലിസ്റ്റ് ചെയ്യാന്‍ അനുമതി

ന്യൂഡല്‍ഹി: ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭ്യമായതായി പിരമല്‍ ഫാര്‍മ. പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (പിഇഎല്‍) നിന്നും അടര്‍ത്തി മാറ്റിയാണ് പിരമല്‍ ഫാര്‍മയെ(പിപിഎല്‍) സൃഷ്ടിച്ചത്. കോര്‍പ്പറേറ്റ് ഘടന ലളിതമാക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി.

തുടര്‍ന്ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യാന്‍ പിപിഎല്‍ സെബിയുടെ അനുമതി തേടി. ഇത് സംബന്ധിച്ച് സെബി അനുമതി ലഭ്യമായതായി കമ്പനി ശനിയാഴ്ച അറിയിക്കുകയായിരുന്നു.

വിഭജനം പൂര്‍ത്തിയായതിനെ തുടര്‍ന്ന് 4 പിപിഎല്‍ ഓഹരികള്‍ പിഇഎല്ലിന്റെ ഓഹരിയുടമകള്‍ക്ക് ലഭ്യമായിരുന്നു. പിരാമല്‍ ഫാര്‍മ സൊല്യൂഷന്‍സ്, പിരമല്‍ ക്രിട്ടിക്കല്‍ കെയര്‍ , ഇന്ത്യ കണ്‍സ്യൂമര്‍ കെയര്‍ എന്നിവയെ ചേര്‍ത്താണ് പിപിഎല്‍ രൂപീകരിച്ചിരിക്കുന്നത്.

X
Top