കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

എപിഐ ഇൻഫ്രാസ്ട്രക്ചർ സ്റ്റാർട്ടപ്പായ സേതുവിനെ പൈൻ ലാബ്സ്  ഏറ്റെടുക്കുന്നു

ബാംഗ്ലൂർ: ബെംഗളൂരു ആസ്ഥാനമായുള്ള എപിഐ ഇൻഫ്രാസ്ട്രക്ചർ സ്റ്റാർട്ടപ്പായ സേതുവിനെ ഏറ്റെടുക്കുന്നതായി നോയിഡ ആസ്ഥാനമായുള്ള മർച്ചന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പൈൻ ലാബ്‌സ് അറിയിച്ചു. പൈൻ ലാബ്‌സിന്റെ ഈ വർഷത്തെ മൂന്നാമത്തെ ഏറ്റെടുക്കൽ പ്രഖ്യാപനമാണിത്. സ്റ്റാർട്ട്-അപ്പുകൾ, റീട്ടെയിൽ ബിസിനസുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ലോൺ ഓർഗനൈസേഷനുകൾ എന്നിവർ സേതുവിന്റെ  ഉൽപ്പന്നങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ആധാർ ഇസൈൻ, ബിബിപിഎസ് ബിൽ പേയ്‌മെന്റ്, വാട്ട്‌സ്ആപ്പ് വഴിയുള്ള പേയ്‌മെന്റ് ശേഖരണ സംയോജനം, ഫാസ്‌ടാഗ് പേയ്‌മെന്റ് ശേഖരണം എന്നിവയും അതിലേറെയുമുള്ള വൈവിധ്യമാർന്ന ഡിജിറ്റൽ സേവനങ്ങളും സേതു വാഗ്ദാനം ചെയ്യുന്നു.

പൈൻ ലാബ്‌സ് പ്ലാറ്റ്‌ഫോമിൽ സേതു അവിശ്വസനീയമായ കൂട്ടിച്ചേർക്കൽ നടത്തുമെന്ന് പൈൻ ലാബ്‌സിന്റെ സിഇഒ ബി അംരീഷ് റാവു പറഞ്ഞു.  സേതു അവരുടെ ഉപഭോക്താക്കളെയും വ്യാപാരികളെയും ബ്രാൻഡുകളെയും മനോഹരമായ അനുഭവങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നതായും, അതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ നിബന്ധനകൾക്ക് അനുസൃതമായി പേയ്‌മെന്റുകളിലും സാമ്പത്തിക സേവനങ്ങളിലും ഏർപ്പെടാൻ കഴിയുമെന്നും റാവു കൂട്ടിച്ചേർത്തു.

ഈ ഏറ്റെടുക്കൽ ഇടപാടിന്റെ മൂല്യം 70-75 മില്യൺ യുഎസ് ഡോളറാണെന്ന് കമ്പനി അധികൃതർ ഒരു വെർച്വൽ ബ്രീഫിംഗിൽ പറഞ്ഞു.

X
Top